സൗദിയിൽ ഇന്ന് മുതൽ തണുപ്പ് തുടങ്ങും; മഴയും പ്രതീക്ഷിക്കാം | Saudi Weather
റിയാദ്: സൗദിയിൽ ഇന്ന് മുതൽ തണുപ്പ് കാലത്തിന് തുടക്കമാകും. വരും ദിവസങ്ങളിൽ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മഴ കനക്കുമെന്നും സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദിയുടെ വിവിധ ഇടങ്ങളിൽ താപനില കുറഞ്ഞു വരികയാണ്. മക്ക, മദീന, ഹാഇൽ എന്നിവിടങ്ങളിൽ ആകും കൂടുതൽ മഴ രേഖപ്പെടുത്തുക.
ജീസാൻ, അസീർ, അൽബാഹ തുടങ്ങിയ പ്രദേശങ്ങളിൽ മഴക്കൊപ്പം ഇടിയും, ആലിപ്പഴ വർഷവുമുണ്ടാകും. ഇതോടൊപ്പം ശക്തമായ കാറ്റ്, മൂടൽമഞ്ഞ് എന്നിവയും പ്രതീക്ഷിക്കാം. മക്ക,മദീന,ഹായിൽ,തബൂക്ക്, അൽ ജൗഫ് പ്രദേശങ്ങളിൽ പൊടിക്കാറ്റിനുള്ള സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ പ്രത്യേക ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികളടക്കമുള്ള ആളുകൾ മാസ്ക് ധരിക്കാനും, പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."