ഇഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം; ഏത് തരം അന്വേഷണത്തിനും സജ്ജം; വിശദീകരണവുമായി കിഫ്ബി
തിരുവനന്തപുരം: മസാല ബോണ്ട് കേസിലെ ഇഡി നോട്ടീസിന് വിശദീകരണവുമായി കിഫ്ബി സിഇഒ. ഫെമ ചട്ടം ലംഘിച്ചിട്ടില്ലെന്നും, ഇഡി നോട്ടീസിലെ വാദം വസ്തുതാ വിരുദ്ധമാണെന്നും കിഫ്ബി പറയുന്നു. ബോണ്ട് വിനിയോഗത്തില്‍ ആര്‍ബിഐ നിര്‍ദേശം കൃത്യമായി പാലിച്ചിട്ടുണ്ടെന്നും ഏതുതരം പരിശോധനയ്ക്കും തയ്യാറാണെന്നും വിശദീകരണക്കുറിപ്പില്‍ കിഫ്ബി സിഇഒ വ്യക്തമാക്കി.
ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ഇഡി ആരോപിച്ചു. നോട്ടീസുകള്‍ അയക്കുന്നത് തെരഞ്ഞെടുപ്പ് സമയത്താണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന്് മുന്‍പും, 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും, 2025ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പുമാണ് ഇഡി നോട്ടീസ് അയച്ചത്. നോട്ടീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് മനപൂര്‍വമാണെന്നും കിഫ്ബി വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.
നേരത്തെ കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കാണ് എൻഫോഴ്സ്മെന്‍റ് അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി നോട്ടീസ് നൽകിയത്. അന്വേഷണത്തിൽ ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെ മുഖ്യമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്‌ബി സിഇഒ കെഎം എബ്രഹാം എന്നിവർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. മൂന്നുവർഷത്തിലധികമായി നീണ്ട അന്വേഷണത്തിനോടുവിലാണ് അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുമ്പാകെ നോട്ടീസ് സമർപ്പിച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യങ്ങൾക്ക് വിനിയോഗിച്ചു എന്നാണ് ചട്ടലംഘനമായി ഇഡിയുടെ കണ്ടെത്തൽ.
2019ൽ 9.72% പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ഇറക്കിക്കൊണ്ട് 2150 കോടിയാണ് കിഫ്ബി വഴി സമാഹരിച്ചിരുന്നത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിൽ മസാല ബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞവർഷം തോമസ് ഐസക്കിന് രണ്ടുതവണ സമ്മൻസ് അയക്കുകയും ചെയ്തിരുന്നു. കിഫ്‌ബി ഹാജരാക്കിയ രേഖകൾ അടക്കം പരിശോധിച്ചു കൊണ്ടാണ് ചട്ടലംഘനം നടന്നുവെന്ന് കണ്ടെത്തിയത്. കാരണം കാണിക്കൽ നോട്ടീസ് അയച്ചവർക്ക് പ്രതിനിധി വഴിയോ അഭിഭാഷകൾ വഴിയോ നോട്ടീസ് നൽകാൻ സാധിക്കും. ഇരുപക്ഷവും കേട്ട ശേഷം ആയിരിക്കും അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ അന്തിമ തീരുമാനം ഉണ്ടാവുക.
kiifb respons to enforcement directorate notice on masala bond
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."