HOME
DETAILS

ഗര്‍ഭസ്ഥശിശുവിന്റെ മരണം; സിസേറിയന്‍ നടത്തുന്നതില്‍ കാലതാമസമുണ്ടായി, ഡോ.ബിന്ദുവിന് ഗുരുതരവീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

  
Web Desk
February 22, 2026 | 5:19 AM

fetal-death-nedumangad-district-hospital-delay-in-cesarean-dr-bindu-report

നെടുമങ്ങാട്: ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനിടെ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്. സിസേറിയന്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായതാണ് കണ്ടെത്തല്‍. കുട്ടിക്ക് വളര്‍ച്ച കുറവായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മെഡിക്കല്‍ കോളജ് എസ്.ഐ.ടി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘമാണ് അന്വേഷണം നടത്തിയത്. 

വിതുര മണലി ആദിവാസി ഊരിലെ ബിനില്‍ മനോഹരന്റെ ഭാര്യ രഞ്ജന കൃഷ്ണ (37) ജന്മം നല്‍കിയ കുഞ്ഞാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മരിച്ചത്.

കുഞ്ഞ് മരിച്ചതിന് പിന്നാലെ ബിന്ദു സുന്ദറിനെതിരേ വലിയ പ്രതിഷേധമാണുണ്ടായത്. പിന്നാലെ അവരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. നടപടിയുടെ ആദ്യപടിയായി ഡോ.ബിന്ദു സുന്ദറിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു ഡോക്ടറെ സ്ഥലംമാറ്റിക്കൊണ്ടും അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടും ഉത്തരവിറങ്ങിയത്.

നിരഞ്ജനയ്ക്ക് വേദന ഇല്ലായിരുന്നുവെന്നും എന്നിട്ടും ലേബര്‍ റൂമിലേക്ക് കൊണ്ടുപോവുകയും മണിക്കൂറുകള്‍ അവിടെ കിടത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

 

A medical inquiry has found serious lapses on the part of Dr. Bindu Sundar, a gynecologist at Nedumangad District Hospital, in connection with the death of a fetus during delivery. The investigation revealed that a delay in performing a cesarean section contributed to the tragedy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രകടനം മെച്ചമാകില്ലെന്ന് ബി.ജെ.പി വിലയിരുത്തൽ; പാലക്കാട്ടെ 'വോട്ടിനു നോട്ട് ' വിവാദം തുടർന്നും തിരിച്ചടിയാകും

Kerala
  •  3 days ago
No Image

അമ്പലപ്പുഴയിൽ ആശങ്കക്കടൽ; നെഞ്ചിടിപ്പാർക്ക്; ജയിച്ചാൽപോലും കുറഞ്ഞ വോട്ടിനെന്ന് സി.പി.എം വിലയിരുത്തൽ

Kerala
  •  3 days ago
No Image

ഒരുവർഷം വീടുകളിൽ 202 പ്രസവങ്ങൾ; ജനുവരിയിൽ മാത്രം മൂന്ന് നവജാതശിശുക്കൾ മരിച്ചു

Kerala
  •  3 days ago
No Image

റെക്കോഡിട്ട് വന്ദേഭാരത്; ഒരു ലക്ഷം ട്രിപ്പുകളിൽ യാത്ര ചെയ്തത് 9.1കോടി മനുഷ്യർ

National
  •  3 days ago
No Image

താപനില ഉയരും; 12 ജില്ലകളിൽ ജാ​ഗ്രത നിർദേശം 

Kerala
  •  3 days ago
No Image

ദുബൈ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇനി അതിവേഗം വിസ; മൂന്ന് സേവനങ്ങള്‍ ജി.ഡി.ആര്‍.എഫ്.എ സിസ്റ്റത്തിലേക്ക് മാറ്റും

uae
  •  3 days ago
No Image

'റണ്‍ ഫോര്‍ നാഷന്‍' കൂട്ടയോട്ടം 18ന്

uae
  •  3 days ago
No Image

കുംഭമേള വെെറൽ താര‌ത്തിന്റെ വിവാഹം; അന്വേഷണം ഊ‍ർജിതമാക്കി പൊലിസ്; മാതാപിതാക്കളുടെ മൊഴിയെടുത്തു; കൂടുതൽ പേരെ പ്രതി ചേർത്തേക്കും 

National
  •  3 days ago
No Image

യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍; രാത്രി വൈകിയും ചര്‍ച്ച തുടരുന്നു; പ്രതിസന്ധിയായി ഹോര്‍മുസ് 

International
  •  3 days ago
No Image

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

National
  •  3 days ago