HOME
DETAILS

അല്‍ ബര്‍ഷയില്‍ 'സംസം' മസ്ജിദ് ഉദ്ഘാടനം ചെയ്തു; 850 പേര്‍ക്ക് ഒരേ സമയം നിസ്‌കരിക്കാം

  
February 22, 2026 | 2:40 AM

Zamzam Mosque Inaugurated in Al Barsha South

ദുബൈ: അബ്ദുല്‍ വാഹിദ് അല്‍ റുസ്തമാനി ഗ്രൂപ്പും അദ്ദേഹത്തിന്റെ പേരക്കുട്ടികളും നല്‍കിയ ഉദാര സംഭാവനയിലൂടെ അല്‍ ബര്‍ഷ സൗത്ത്2ല്‍ നിര്‍മിച്ച 'സംസം' പള്ളി വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു. ദുബൈ ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപാര്‍ട്‌മെന്റാണ് (ഐ.എ.സി.എ.ഡി ഔഖാഫ്) ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇസ്‌ലാമിക വാസ്തു വിദ്യയുടെ പ്രൗഢിയും ആധുനിക ശൈലിയും ഒത്തു ചേരുന്ന മനോഹരമായ നിര്‍മാണമാണ് പള്ളിയുടേത്. ഒരേസമയം 850 പേര്‍ക്ക് ഇവിടെ നിസ്‌കരിക്കാന്‍ സൗകര്യമുണ്ട്. പ്രധാന ഹാള്‍, ആകര്‍ഷക മിനാരങ്ങള്‍, വരാന്ത എന്നിവയ്ക്ക് പുറമെ ഇമാം, മുഅദ്ദിന്‍ എന്നിവര്‍ക്കായി പ്രത്യേക താമസ സൗകര്യവും പള്ളി സമുച്ചയത്തിലുണ്ട്. ഭിന്ന ശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും തടസ്സങ്ങളില്ലാതെ പള്ളിയില്‍ പ്രവേശിക്കാന്‍ റാംപുകള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. വിശാലമായ പാര്‍ക്കിങ് സൗകര്യമുള്ള പള്ളി അല്‍ ബര്‍ഷയിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാര്‍ക്ക് വലിയ അനുഗ്രഹമാകും.
ദുബൈയുടെ പരിസ്ഥിതി നയങ്ങള്‍ക്കനുസൃതമായി ഊര്‍ജ ഉപയോഗം കുറയ്ക്കുന്ന എല്‍.ഇ.ഡി ലൈറ്റുകളും അത്യാധുനിക സൗണ്ട്എ.സി സംവിധാനങ്ങളുമാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.

Summary: The 'Zamzam' Mosque, located in Al Barsha South 2, was officially opened to the public by the Dubai Islamic Affairs and Charitable Activities Department (IACAD). The mosque was constructed through the generous contributions of the Abdul Wahid Al Rostamani Group and his grandchildren.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saudi-arabia
  •  a day ago
No Image

ഇസ്റാഈൽ - ലെബനൻ ചരിത്രപരമായ ചർച്ച ഇന്ന്: 34 വർഷത്തിന് ശേഷം ആദ്യമെന്ന് ഡൊണാൾഡ് ട്രംപ് 

International
  •  a day ago
No Image

കൊയിലാണ്ടിക്ക് പിന്നാലെ പാലക്കാടും പടക്കം പൊട്ടി മരണം; യുവാവ് മരിച്ചത് കൈയിലിരുന്ന് ഗുണ്ട് പൊട്ടിത്തെറിച്ച്

Kerala
  •  a day ago
No Image

'ചെറുത്ത് നിൽപിന്റെ ജ്വാലകൾ പടരട്ടെ, ഫാസിസ്റ്റ് ബി.ജെ.പിയുടെ ധാർഷ്ട്യം അണയട്ടെ'  മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ കരിദിനാചരണത്തിന് തുടക്കമിട്ട് സ്റ്റാലിൻ

National
  •  a day ago
No Image

മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകി; വനിതാ പഞ്ചായത്തംഗത്തിന് നേരെ അക്രമം

Kerala
  •  a day ago
No Image

കൊല്ലത്ത് ഉത്സവത്തിനിടെ ഗാനമേളയ്ക്ക് നൃത്തം ചെയ്ത വയോധികനെ കസേര കൊണ്ട് അടിച്ചുവീഴ്ത്തി

Kerala
  •  a day ago
No Image

ആഗോള എ.ഐ ഹബ്ബുകളുടെ പട്ടികയില്‍ മുന്‍നിരയില്‍ ഇടംനേടി യു.എ.ഇ; എല്ലാ മേഖലകളിലും എ.ഐ

uae
  •  a day ago
No Image

കുടുംബവഴക്കിനെച്ചൊല്ലി വീടുവിട്ടിറങ്ങിയ സ്ത്രീ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു

National
  •  a day ago
No Image

യു.എ.ഇയില്‍ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയ്ക്ക് സാധ്യത; താപനില ഉയരും | UAE Weather Updates

uae
  •  a day ago
No Image

പടക്കംപൊട്ടി വിദ്യാര്‍ഥിയുടെ മരണം: പടക്കം പൊട്ടിച്ചത് സ്റ്റീല്‍ പാത്രത്തിനടിയില്‍ വെച്ച്, യൂട്യൂബ് നോക്കി ചെയ്തതെന്ന് സൂചന; മരണ കാരണം പാത്രത്തിന്റെ ചീളുകള്‍ ശരീരത്തില്‍ തുളച്ചുകയറിതെന്ന്

Kerala
  •  a day ago