HOME
DETAILS

ഭിന്നശേഷി ദിനം: ഉള്‍ക്കൊള്ളലിന്റെയും മാനവികതയുടെയും ദിനാചരണം

  
December 02, 2025 | 5:24 AM

 international day of persons with disabilities inclusion and dignity

ഭിന്നശേഷിയുള്ളവര്‍ക്കായി സമത്വവും ആത്മഗൗരവവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സഭ 1992ല്‍ ഡിസംബര്‍ 3നെ അന്തര്‍ദേശീയ ഭിന്നശേഷി ദിനമായി പ്രഖ്യാപിച്ചു. ദൈനംദിന ജീവിതത്തില്‍ പതിവായി ശ്രദ്ധിക്കപ്പെടാതെ പോകുന്ന വെല്ലുവിളികള്‍, കഴിവുകള്‍, അവകാശങ്ങള്‍ എന്നിവയെ സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള ഒരു ശക്തമായ സന്ദേശമാണ് ഈ ദിനം നല്‍കുന്നത്.

ഭിന്നശേഷി: കരുണയല്ല, അവകാശബോധമുള്ള സമീപനമാണ് വേണ്ടത്

ഒരു വ്യക്തിക്ക് ശാരീരികമോ മാനസികമോ ഇന്ദ്രിയപരമോ (അതായത് കാഴ്ച, കേള്‍വി, വാസന, രുചി, സ്പര്‍ശം എന്നിവയുമായി ബന്ധപ്പെട്ടവ) ഒരു പരിമിതി, സാമൂഹികമോ ആയ പരിമിതികള്‍ ഉണ്ടായിരിക്കാം. എന്നാല്‍ അതുകൊണ്ട് അവരെ 'പരിമിതരായി' മാത്രമല്ല കാണേണ്ടത്. സാമൂഹിക തടസ്സങ്ങളും മനോഭാവങ്ങളും നീക്കിക്കളയുമ്പോള്‍ അവര്‍ക്കുള്ള സാധ്യതകള്‍ അനന്തമാണ്.

ഭിന്നശേഷി ദിനം നമ്മെ ഓര്‍മപ്പെടുത്തുന്നത്, കരുണയല്ല ഉള്‍ക്കൊള്ളലാണ് ആവശ്യമുള്ളതെന്നും സഹാനുഭൂതിയല്ല, അവസരങ്ങളാണ് പ്രധാനമെന്നും സഹായമല്ല അവകാശങ്ങളാണ് മുന്‍പിലെന്നും എന്ന സത്യമാണ്.

സമത്വത്തിനായി സംസ്ഥാനം, സമൂഹം ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കണം

ഭിന്നശേഷിയുള്ളവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യപരിപാലനം, ഗതാഗതം, ഡിജിറ്റല്‍ സൗകര്യങ്ങള്‍

 എന്നിവയിലെത്തുന്നത് ഇപ്പോഴും ഒരു വെല്ലുവിളിയാണ്.

വീല്‍ചെയര്‍ സൗഹൃദ കെട്ടിടങ്ങളും പൊതു സ്ഥലങ്ങളും

ബ്രെയില്‍, സൈന്‍ ലാംഗ്വേജ്, ആക്‌സസിബിള്‍ ടെക്‌നോളജി

ഉള്‍പ്പെടുന്ന പഠനതൊഴില്‍ അവസരങ്ങള്‍

നിയമപരമായ സംരക്ഷണം, സാമൂഹിക അംഗീകാരം

ഇവ എല്ലാം സര്‍ക്കാര്‍ പദ്ധതികളുടെയും സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിന്റെയും ഭാഗമാകുമ്പോള്‍ മാത്രമേ ഭിന്നശേഷിയുള്ളവര്‍ക്ക് പൂര്‍ണ പങ്കാളിത്തം ഉറപ്പാക്കാനാവൂ.

സാങ്കേതിക വിദ്യ: തടസ്സങ്ങളെ അവസരങ്ങളാക്കുന്ന ശക്തി

ടെക്‌നോളജി എത്രയും വേഗം വികസിക്കുന്ന ഈ കാലത്ത് ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായം അപാരമാണ്.  ്voice-enabled tools, adaptive learning platforms എന്നിവ ഭിന്നശേഷിയുള്ളവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നു.
അവരുടെ കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ സാങ്കേതിക വിദ്യ ഇന്ന് വലിയ പങ്കാണ് വഹിച്ചു വരുന്നത്.

 ഉദാഹരണത്തിന്:

സ്മാര്‍ട്ട് ഉപകരണങ്ങള്‍ - കേള്‍വി പ്രശ്‌നമുള്ളവര്‍ക്ക് hearing aid, കാഴ്ച പ്രശ്‌നമുള്ളവര്‍ക്ക് screen readers

AI സഹായിച്ച സംവിധാനങ്ങള്‍ -സംസാരിക്കാനാകാത്തവര്‍ക്ക് AI voice tools

Voice-enabled tools ? Siri, Google Assistant,Alexa എന്നിവ പോലുള്ള, 
അതായത് വോയ്‌സ് കമാന്‍ഡ് ഉപയോഗിച്ച് ഫോണ്‍ നിയന്ത്രിക്കുന്നത്. 
Adaptive learning platforms- കുട്ടിയുടെ കഴിവിനനുസരിച്ച് പഠനം ക്രമീകരിക്കുന്ന പഠനവ്യവസ്ഥകള്‍

അതായത്, 'ടെക്‌നോളജി വളരുന്നത് കൊണ്ട് ഭിന്നശേഷിയുള്ളവരുടെ ജീവിതം എളുപ്പമാക്കുന്ന നിരവധി ഉപകരണങ്ങളും സംവിധാനങ്ങളും ഇന്ന് ലഭ്യമാണ്.'

ഭിന്നശേഷിയുള്ളവര്‍ക്കൊപ്പം ഒരു ദൃഢസമൂഹം

ഒരാളുടെ സാധ്യത തിരിച്ചറിയുന്ന സമൂഹം മാത്രമാണ് യഥാര്‍ഥത്തില്‍ പുരോഗമിക്കുന്നത്. ഭിന്നശേഷിയുള്ളവര്‍ സമൂഹത്തിന് ഭാരമല്ല; അവര്‍ കഴിവുകളുടെ, അനുഭവങ്ങളുടെ, കാഴ്ചപ്പാടുകളുടെ സമ്പത്താണ്.
അവരെ ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം മനുഷ്യത്വത്തിന്റെ ഉയര്‍ന്ന നിലയെയാണ് പ്രതിനിധാനം ചെയ്യുന്നത്.

ഭിന്നശേഷി ദിനം ഒരു ദിനാചരണം മാത്രമല്ല- ചിന്താഗതി മാറ്റാനുള്ള ഒരു ആഹ്വാനമാണ്.
തടസ്സങ്ങള്‍ നീക്കി, അവസരങ്ങള്‍ സൃഷ്ടിച്ച്, ഓരോ വ്യക്തിയെയും മാനിച്ച് മുന്നോട്ട് പോകുമ്പോള്‍ മാത്രമേ ഒരു യഥാര്‍ത്ഥ ലോകം സൃഷ്ടിക്കാനാവൂ.

ഈ ദിനം നമ്മെ ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തുന്നു: 'വ്യത്യസ്തത ദൗര്‍ബല്യമല്ല; അത് മനുഷ്യരാശിയുടെ ശക്തിയാണ്.'

 

The United Nations declared December 3 as the International Day of Persons with Disabilities in 1992 to ensure equality and dignity for persons with disabilities. The day highlights daily challenges, abilities, and rights often overlooked, emphasizing their active participation in society. Disabilities are not about charity—they demand rights-based approaches and inclusion rather than pity. Equal access to education, employment, healthcare, transport, and digital tools is essential, supported by government policies and community efforts. Technology, such as voice-enabled tools and adaptive learning platforms, plays a crucial role in maximizing their potential and transforming barriers into opportunities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒൻപതാം ക്ലാസുകാരിയെ കടന്നുപിടിച്ച സംഭവം: കെഎസ്ആർടിസി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവ്

Kerala
  •  17 hours ago
No Image

റോഡ് അറ്റകുറ്റപ്പണി: വാദി അൽ ബനാത് സ്ട്രീറ്റിൽ മൂന്ന് ദിവസം ഭാഗിക ഗതാഗത നിയന്ത്രണം

qatar
  •  17 hours ago
No Image

തേക്കടിയിൽ കടുവ സെൻസസ് നിരീക്ഷണ സംഘത്തെ കാട്ടുപോത്ത് ആക്രമിച്ചു; വാച്ചർക്ക് ഗുരുതര പരിക്ക്

Kerala
  •  17 hours ago
No Image

4 കോടിയുടെ ഇൻഷുറൻസ് പോളിസി; മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

National
  •  17 hours ago
No Image

ഈജിപ്തില്‍ നാലു നില കെട്ടിടത്തില്‍ തീപിടുത്തം; അഞ്ച് പേര്‍ മരിച്ചു, 13 പേര്‍ക്ക് പരുക്ക്

latest
  •  17 hours ago
No Image

'തന്നെക്കാൾ സൗന്ദര്യമുള്ള മറ്റാരും ഉണ്ടാകരുത്': 6 വയസുള്ള മരുമകളെ വെള്ളത്തിൽ മുക്കിക്കൊന്നു; സ്വന്തം മകൻ ഉൾപ്പെടെ 4 കുട്ടികളെ കൊലപ്പെടുത്തിയ യുവതി പിടിയിൽ

crime
  •  18 hours ago
No Image

യുഎഇ പൊതു അവധി 2026: 9 ദിവസം ലീവെടുത്താൽ 38 ദിവസം അവധി; കൂടുതലറിയാം

uae
  •  18 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ച കൂടി അനുവദിച്ച് ഹൈക്കോടതി

Kerala
  •  18 hours ago
No Image

സഞ്ജു തുടരും, സൂപ്പർ താരങ്ങൾ തിരിച്ചെത്തി; ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Cricket
  •  18 hours ago
No Image

'രാത്രിയിൽ ഉറങ്ങാൻ കഴിയാതാകുമ്പോൾ മോഷ്ടിക്കും; അതാണ് ലഹരി': നീലേശ്വരത്ത് കുട്ടിക്കള്ളൻ പൊലിസ് പിടിയിൽ

crime
  •  18 hours ago