കായംകുളത്ത് പിതാവിനെ വെട്ടിക്കൊന്ന കേസ്: അഭിഭാഷകനായ മകൻ നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
ആലപ്പുഴ: കായംകുളത്ത് അച്ഛനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ മകൻ നവജിത്തിനെ (28) മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
പുല്ലുകുളങ്ങര പീടികച്ചിറ നടരാജൻ ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ മാതാവ് സിന്ധു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു നവജിത്ത് നടരാജൻ.അഭിഭാഷകനായ നവജിത്ത് നടരാജനാണ് മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നടരാജനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് ഏറ്റ ക്ഷതം കാരണം ജീവൻ രക്ഷിക്കാനായില്ല.
കൊലപാതക കാരണം
സാമ്പത്തിക തർക്കങ്ങളുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്ക് പതിവായിരുന്നതായി ബന്ധുക്കൾ പറയുന്നു. വീട്ടിൽനിന്ന് ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മാതാപിതാക്കളെ വെട്ടി ചോരയിൽ കുളിച്ചു നിൽക്കുന്ന നവജിത്തിനെ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ പൊലിസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലിസ് ബലംപ്രയോഗിച്ചാണ് നവജിത്തിനെ കീഴ്പ്പെടുത്തിയത്.
പ്രതിയെ മാറ്റിയത്
പൊലിസ് കസ്റ്റഡിയിൽ കഴിയവേ നവജിത്ത് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു. തുടർന്ന് ഇയാളെ ആദ്യം മാവേലിക്കര സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരുടെ നിർദേശപ്രകാരം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."