358 റൺസുണ്ടായിട്ടും ഇന്ത്യ തോറ്റത് ആ ഒറ്റ കാരണം കൊണ്ടാണ്: കെഎൽ രാഹുൽ
ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ സൗത്ത് ആഫ്രിക്ക നാല് വിക്കറ്റിന്റെ വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. റായ്പൂരിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണ് നേടിയത്. കൂറ്റൻ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 49.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
മത്സരശേഷം ഇന്ത്യയുടെ തോൽവിയുടെ കാരണത്തെക്കുറിച്ച് ഇന്ത്യൻ നായകൻ കെഎൽ രാഹുൽ തുറന്നു പറഞ്ഞിരുന്നു. രണ്ടാം ഇന്നിങ്സിൽ പന്തെറിയാൻ വളരെ ബുദ്ധിമുട്ടാണെന്നായിരുന്നു രാഹുൽ പറഞ്ഞത്. മത്സരത്തിൽ 20-25 റൺസ് അധികം നേടണമെന്നും രാഹുൽ വ്യക്തമാക്കി.
''ഇത്രയും മഞ്ഞുവീഴ്ചയുണ്ട്. രണ്ടാം ഇന്നിങ്സിൽ പന്തെറിയുക ബുദ്ധിമുട്ടാണ്. 350 റൺസ് മികച്ചതാണെന്ന് എനിക്കറിയാം. എന്നാൽ നനഞ്ഞ പന്ത് ഉപയോഗിച്ചു പന്തെറിയുന്ന ബൗളർമാർക്ക് കാര്യങ്ങൾ എളുപ്പമാക്കാൻ ഞങ്ങൾ 20-25 റൺസ് അധികം എങ്ങനെ നേടാമെന്നതിനെക്കുറിച്ച് ഞങ്ങൾ ഡ്രസിങ് റൂമിൽ ചർച്ച ചെയ്തിരുന്നു'' കെഎൽ രാഹുൽ പറഞ്ഞു.
മത്സരത്തിൽ എയ്ഡൻ മാർക്രമിന്റെ (110) തകർപ്പൻ സെഞ്ചുറിയും മാത്യൂ ബ്രീറ്റ്‌സ്‌കെയുടെയും (68) ഡെവാൾഡ് ബ്രെവിസിന്റെയും (54) മികച്ച പ്രകടനങ്ങളുമാണ് സൗത്ത് ആഫ്രിക്കക്ക് വിജയം സമ്മാനിച്ചത്.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്‌ലി, റിതുരാജ് ഗെയ്ക്വാദ് എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. 93 പന്തിൽ 103 റൺസ് നേടിയാണ് കോഹ്‌ലി വീണ്ടും തിളങ്ങിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് കോഹ്‌ലിയുടെ തകർപ്പൻ ഇന്നിംഗ്സ്.
ഗെയ്ക്വാദ് 83 പന്തിൽ 108 റൺസാണ് നേടിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഏകദിനത്തിലെ ഗെയ്ക്വാദിന്റെ ആദ്യ സെഞ്ച്വറിയായിരുന്നു ഇത്. കെഎൽ രാഹുൽ അർദ്ധ സെഞ്ച്വറിയും നേടി ടീമിന് മികച്ച ടോട്ടൽ നൽകുന്നതിൽ നിർണായകമായി. 43 പന്തിൽ പുറത്താവാതെ 66 റൺസ് നേടിയാണ് രാഹുൽ തിളങ്ങിയത്. ആറ് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിംഗ്സ്.
രണ്ടാം മത്സരം വിജയിച്ചതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-1ന് ഒപ്പമെത്തി. ഡിസംബർ ആറിനാണ് പരമ്പരയിലെ അവസാന മത്സരം. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാനാവും.
South Africa won the second ODI against India by four wickets. After the match, Indian captain KL Rahul opened up about the reason for India's defeat. Rahul said that it was very difficult to bowl in the second innings. Rahul also said that he wanted to score 20-25 more runs in the match.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."