വഖഫ് രജിസ്ട്രേഷൻ; അവസാന തീയതി ഇന്നോ, നാളെയോ? ഉമീദ് പോർട്ടലിൽ ആശയക്കുഴപ്പം
ന്യൂഡൽഹി: വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നാളെ അവസാനിക്കുമെന്ന് റിപ്പോർട്ട്. വെബ്‌സൈറ്റിൽ നേരത്തെ രേഖപ്പെടുത്തിയിരിക്കുന്ന തീയതി തിരുത്തിയിട്ടുണ്ട്. ആറാം തീയതി രാത്രി 12 മണിവരെ സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്നാണ് നിലവിലെ റിപ്പോർട്ട്.
കഴിഞ്ഞ ദിവസം സുപ്രീം കോടതി കേസ് പരിഗണിച്ചിരുന്നു. ജൂൺ ആറിനാണ് വെബ്‌സൈറ്റ് നിലവിൽ വന്നത്. കേസിൽ വാദം തുടരുന്നതിനിടെ ആറാം തീയതി വരെ രജിസ്‌ട്രേഷന് സമയം അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരുദിവസം കൂടി നീട്ടി നൽകിയത്. സാങ്കേതിക തകരാർ മൂലം രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ട്രൈബ്യൂണലിനെ സമീപിക്കാമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.
അടിമുടി ആശയക്കുഴപ്പം സൃഷ്ടിച്ച് ഉമീദ് പോർട്ടൽ
കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഉമീദ് പോർട്ടലിൽ ആശയക്കുഴപ്പം തുടരുകയാണ്. വെബ്സെെറ്റിൽ ആറാം തീയതി വരെ സമയം നീട്ടി നൽകിയെന്ന് കാണിക്കുന്നുണ്ടെങ്കിലും, പുതിയ നോട്ടിഫിക്കേഷൻ ഇതുവരെ ലഭ്യമായിട്ടില്ല. 5ാം തീയതി അവസാനിക്കുന്ന നോട്ടിഫിക്കേഷൻ വെബ്സെെറ്റിൽ ഇപ്പോഴും ലഭ്യമാണ്. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള കൗൺഡൗൺ വെബ്സെെറ്റിൽ ലഭ്യമാണ്.
കേരളത്തിൽ ഇതുവരെ പൂർത്തിയായത് 11,000 രജിസ്ട്രേഷൻ
കേരളത്തിൽ ഇതുവരെ പൂർത്തിയായത് 11,000 വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ നടപടികളാണ്. സംസ്ഥാന വഖ്ഫ് ബോർഡിൽ 13,000 വഖ്ഫ് സ്ഥാപനങ്ങളിലെ 50,000 വഖ്ഫ് സ്വത്തുക്കളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവ പൂർണമായി മതിയായ രേഖകളോടെ വഖ്ഫ് ഉമീദ് പോർട്ടലിൽ രജിസ്ട്രേഷൻ നടത്തണം. ഇതു പൂർത്തിയാകാൻ ഒരു മാസം കൂടി സമയം വേണ്ടിവരും.
അതേസമയം, രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി നീട്ടുമെന്ന് ഇൻഡ്യാ മുന്നണി എം.പിമാർക്ക് കേന്ദ്ര ന്യൂനപക്ഷകാര്യ കിരൺ റിജിജു ഉറപ്പ് നൽകി. മുസ്്ലിം ലീഗ്, കോൺഗ്രസ്, സമാജ്്വാദി പാർട്ടി, ഡി.എം.കെ, ജെ.എം.എം, എൻ.സി.പി, തൃണമൂൽ കോൺഗ്രസ്, ശിവസേന (യു.ബി.ടി) എന്നീ പാർട്ടികളുടെ എം.പിമാരാണ് ഈ ആവശ്യവുമായി മന്ത്രിയെ കണ്ടത്.
“the last date to register waqf properties on the umeed portal will end tomorrow.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."