വിമാന ലാന്‍ഡിങ് നിരക്ക്: എയര്‍ഇന്ത്യ എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് കുടിശിക തിരച്ചടവ് തുടങ്ങി
കൊണ്ടോട്ടി: എയര്‍ഇന്ത്യ, എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാന സര്‍വിസുകള്‍ക്കുമേല്‍ എയര്‍പോര്‍ട്ട് അഥോറിറ്റി പിടിമുറുക്കിയതോടെ വിമാനസര്‍വിസ് നടത്തിയതിന് നല്‍കാനുളള കുടിശിക എയര്‍ഇന്ത്യ തിരച്ചടച്ച് തുടങ്ങി. എയര്‍ഇന്ത്യ എക്‌സ്പ്രസ് ലാഭത്തിലാണെന്ന് അറിയിച്ച് വിമാനകമ്പനി തന്നെ രംഗത്തുവന്നതോടെയാണ് എയര്‍പോര്‍ട്ട് അഥോറിറ്റി രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന എയര്‍പോര്‍ട്ട് ഗ്രൗണ്ട് ചാര്‍ജായ രണ്ടരകോടിക്ക് മുകളിലുളള കുടിശിക ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം വിമാനസര്‍വിസുകള്‍ക്ക് അനുമതി നിഷേധിക്കുമെന്നായതോടെയാണ് വിമാനകമ്പനി കുടിശിക തിരിച്ചടച്ച് തുടങ്ങിയത്.
കരിപ്പൂരില്‍ നിന്ന് അന്താരാഷ്ട്ര-ആഭ്യന്തര സര്‍വിസ് നടത്തിയതിന് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് എയര്‍ഇന്ത്യ 2,68,7700 രൂപയാണ് നല്‍കാനുളളത്. ഗള്‍ഫില്‍ നിന്നും ആഭ്യന്തര സെക്ടറില്‍ നിന്നുമായി രണ്ടു വര്‍ഷത്തിനിടെ എയര്‍ഇന്ത്യ വിമാനങ്ങള്‍ വന്നിറങ്ങിയതിനുളള എയര്‍പോര്‍ട്ട് ചാര്‍ജാണിത്. കരിപ്പൂരിരിലേക്ക് സര്‍വിസ് നടത്തുന്ന മറ്റു വിമാനക്കമ്പനികളെല്ലാം മാസാന്ത്യത്തില്‍ തന്നെ എയര്‍പോര്‍ട്ട് അഥോറിറ്റി ലാന്‍ഡിങ് ചാര്‍ജ് നല്‍കുമ്പോള്‍ എയര്‍ഇന്ത്യ മുഴുവന്‍ തുകയും നല്‍കാതെ കുടിശിക വരുത്തുകയായിരുന്നു. മാസത്തില്‍ ഏഴുലക്ഷം മുതല്‍ 10 ലക്ഷംവരെ എയര്‍ഇന്ത്യ എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് കുടിശിക വരുത്തുന്നുണ്ട്.
2014-15, 2015-16 കാലയളവിലെ രണ്ടുവര്‍ഷത്തെ കുടിശികയാണ് എയര്‍ഇന്ത്യ നല്‍കാനുളളത്. ഓരോ വിമാനങ്ങളുടേയും ഭാരത്തിന് അനുസരിച്ചാണ് എയര്‍പോര്‍ട്ട് ഫീസ് ഈടാക്കുന്നത്. അതിനാല്‍ വലിയ വിമാനങ്ങള്‍ക്കും ചെറിയ വിമാനങ്ങള്‍ക്കും വ്യത്യസ്ത തുകയാണ് അഥോറിറ്റിക്ക് ചാര്‍ജായി നല്‍കേണ്ടത്. വിമാനക്കമ്പനിയുടെ കുടിശികമൂലം എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ വരുമാനത്തിലും ഇടിവേറ്റിരുന്നു. കുടിശിക തിരിച്ചടക്കണമെന്ന് നിരവധി തവണ അഥോറിറ്റി എയര്‍ഇന്ത്യയോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."