തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ പ്രിന്റിങ് പ്രസിലെ മെഷീനിടയില്‍പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം. ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്.
വര്‍ക്കലയിലെ പൂര്‍ണ പബ്ലിക്കേഷന്‍സിന്റെ പ്രിന്റിങ് പ്രസ്സിലാണ് അപകടം നടന്നത്. പ്രസ്സിലെ പിന്നിംഗ് മെഷീനുള്ളിലാണ് സാരി കുടുങ്ങിയത്. മെഷീന് സമീപത്തുള്ള അലമാരയില്‍ നിന്ന് സാധനങ്ങളെടുക്കാന്‍ വന്നതായിരുന്നു മീന. അതിനിടെയാണ് സാരി മെഷീനിടയില്‍ കുടുങ്ങിയത്.
മെഷീന്‍ ഓഫാക്കി, മീനയെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 20 വര്‍ഷമായി ഈ സ്ഥാപനത്തിലെ ജീവനക്കാരിയാണ് മീന.
A woman employee died in a tragic accident at a printing press in Varkala, Thiruvananthapuram. The victim, Meena, a resident of Cherukunnam, lost her life after her saree got caught in a printing machine at Poornna Publications. The accident occurred around 10 a.m. while she was taking items from a nearby shelf.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."