ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യം: 595 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി ദുബൈ
ദുബൈ: 595 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). എമിറേറ്റിലെ പ്രധാന മേഖലകളിലായി ആകെ 762 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒരുക്കുന്ന പദ്ധതിയുടെ ഭാഗമാണിത്.
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എവിടെയെല്ലാം?
കൂടുതൽ ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളിലും, നിലവിലെയും ഭാവിയിലെയും യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ സ്ഥലങ്ങളിലുമാണ് ഷെൽട്ടറുകൾ സ്ഥാപിച്ചിരിക്കുന്നത്.
നടപ്പാതകൾ, സൈക്കിൾ പാതകൾ തുടങ്ങിയ മറ്റ് യാത്രാ സൗകര്യങ്ങളുമായി ഇവയെ ബന്ധിപ്പിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ നിന്ന് തന്നെ പത്തിലധികം ബസ് റൂട്ടുകൾക്ക് സേവനം ലഭിക്കും. ഈ ശൃംഖല പ്രതിവർഷം 192 ദശലക്ഷത്തിലധികം യാത്രക്കാർക്ക് ഉപകാരപ്രദമാകും.
യാത്ര സമയം കുറയ്ക്കാനും ശൃംഖലയുടെ കാര്യക്ഷമത കൂട്ടാനും പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് വർധിപ്പിക്കാനുമാണ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ നിന്ന് ലക്ഷ്യമിടുന്നത്. 762 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പദ്ധതിയുടെ 89 ശതമാനം ജോലികളും നിലവിൽ പൂർത്തിയായി.
സൗകര്യങ്ങളും തരംതിരിവും
ആധുനിക രീതിയിലാണ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മിതി. യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സുരക്ഷയും നൽകുന്ന ഒട്ടേറെ സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ പദ്ധതിയുടെ 89 ശതമാനം പണികളും ഇപ്പോൾ പൂർത്തിയായിക്കഴിഞ്ഞു. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ബാക്കിയുള്ള ഷെൽട്ടറുകൾ, കൂടുതൽ തിരക്കുള്ള റൂട്ടുകളിൽ സേവനം നൽകുന്നവയായിരിക്കും.
പുതിയ കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് ആധുനിക രൂപകൽപ്പനയാണുള്ളത്. യാത്രക്കാർക്ക് സുഖകരവും സൗകര്യപ്രദവും സുരക്ഷിതവുമായ യാത്രാനുഭവം നൽകാനായി നിരവധി സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
യാത്രക്കാരുടെ പ്രതിദിന ഉപയോഗം അനുസരിച്ച് ആർടിഎ ഈ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളെ നാലായി തരംതിരിച്ചിരിക്കുന്നു:
പ്രൈമറി സ്റ്റോപ്: ഒരു ദിവസം 750-ൽ അധികം യാത്രക്കാർ ഉപയോഗിക്കുന്നത്.
സെക്കൻഡറി സ്റ്റോപ്: ഒരു ദിവസം 250 മുതൽ 750 വരെ യാത്രക്കാർ ഉപയോഗിക്കുന്നത്.
ബേസിക് സ്റ്റോപ്: ഒരു ദിവസം 100 മുതൽ 250 വരെ യാത്രക്കാർ ഉപയോഗിക്കുന്നത്.
കയറുന്നതിനും ഇറങ്ങുന്നതിനും ഉള്ള സ്റ്റോപ്പ്: ഒരു ദിവസം 100-ൽ താഴെ യാത്രക്കാർ ഉപയോഗിക്കുന്നത്.
ഷെൽട്ടറുകളിലെ സൗകര്യങ്ങൾ
- പ്രധാന കാത്തിരിപ്പ് കേന്ദ്രങ്ങളിൽ (ഷെൽട്ടറുകളിൽ) ഒരു നിശ്ചിത ഭാഗം എയർ കണ്ടീഷൻ ചെയ്ത സ്ഥലമായി വേർതിരിച്ചിട്ടുണ്ട്.
- ഇതിനോടൊപ്പം, തണലുള്ള ഔട്ട്ഡോർ ഇരിപ്പിടങ്ങളും പരസ്യങ്ങൾക്കായുള്ള സ്ഥലങ്ങളും ലഭ്യമാണ്.
- ബസ് നെറ്റ്‌വർക്ക് മാപ്പ്, ഷെഡ്യൂളുകൾ, ബസുകൾ തമ്മിലുള്ള ഇടവേള, മറ്റ് പ്രധാനപ്പെട്ട യാത്രാ വിവരങ്ങൾ എന്നിവ കാണിക്കുന്ന പ്രദർശന സ്ക്രീനും (Information Display Screen) ഈ ഷെൽട്ടറുകളിൽ ഒരുക്കിയിട്ടുണ്ട്.
The Dubai Roads and Transport Authority has completed 595 new bus stop shelters as part of a larger project to build 762 shelters across key areas in the Emirate, enhancing public transportation infrastructure.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."