കോഴിക്കോട് നെന്‍മണ്ടയില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ചികിത്സ തേടി ആശുപത്രിയില്‍- പരാതി നല്‍കി
കോഴിക്കോട്: കുപ്പി വെള്ളത്തില്‍ നിന്നു യുവാവിന് ചത്ത പല്ലിയെ ലഭിച്ചതായി പരാതി. വെള്ളം കുടിച്ചതിനെ തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. കോഴിക്കോട് അത്തോളി സ്വദേശി റിഷി റസാഖാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നന്മണ്ടയിലെ ബേക്കറിയില്‍ നിന്നു വാങ്ങിയ കുപ്പി വെള്ളത്തിലാണ് ചത്ത പല്ലിയെ കണ്ടതായി പരാതി ഉയര്‍ന്നത്.
യാത്രക്കിടെ റിഷി റസാഖും കുടുംബവും ബേക്കറിയില്‍ നിന്നു വെള്ളം വാങ്ങിയിരുന്നു. ആദ്യം റിഷി റസാഖാണ് വെള്ളം കുടിച്ചത്. ശേഷം അഞ്ചുവയസ്സുള്ള കുട്ടിക്ക് നല്‍കാന്‍ ഒരുങ്ങവെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെടുകയായിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് കുപ്പിയുടെ അടിഭാഗത്തായി പല്ലിയെ ചത്തനിലയില്‍ കണ്ടതെന്ന് റിഷി പറയുന്നു.
2026 അഞ്ചാം മാസം വരെ കുപ്പിയില്‍ കാലാവധി ഡേറ്റ് പ്രിന്റ് ചെയ്തിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. റിഷി റസാഖ് പിന്നീട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ആരോഗ്യ വകുപ്പില്‍ പരാതി നല്‍കുമെന്ന് യുവാവ് പറഞ്ഞു.
കോഴിക്കോട് അത്തോളി സ്വദേശിയാണ് റിഷി റസാഖ്. പരാതിയുമായി രംഗത്തെത്തിയത്. നന്മണ്ടയിലെ ബേക്കറിയില്‍ നിന്നും വാങ്ങിയ കുപ്പി വെള്ളത്തിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.
Rishi Razak, a resident of Atholi, Kozhikode, reported finding a dead tooth in a bottled water he purchased from a bakery in Nanmenda. While traveling with his family, Rishi drank the water first, and when preparing to give it to his five-year-old child, he noticed a foul smell. Upon inspection, he found a dead tooth at the bottom of the bottle. The bottled water had an expiry date printed until May 2026. Rishi Razak later sought treatment at Balussery Taluk Hospital and plans to file a complaint with the Health Department.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."