5 വര്‍ഷത്തെ റസിഡന്റ് ഐഡി സംവിധാനം അവതരിപ്പിച്ച് സൗദി; ഇനി ഡിജിറ്റല്‍ സേവനങ്ങള്‍ ശക്തമാകും
റിയാദ്: സൗദിയിലെ പ്രവാസികള്‍ക്കായി പുതിയ 'റസിഡന്റ് ഐഡി' സംവിധാനം അവതരിപ്പിച്ചു. പഴയ വാര്‍ഷിക റസിഡന്‍സി പുതുക്കുന്ന പതിവിന് പകരം ഇനി ഒറ്റത്തവണയായി അഞ്ച് വര്‍ഷത്തേക്ക് സാധുതയുള്ള കാര്‍ഡാണ് പുതിയ സംവിധാനം വഴി നല്‍കുക. ഈ നീക്കം രാജ്യത്തെ 13 ദശക്ഷത്തിലധികം വരുന്ന താമസക്കാരുടെ പാസ്‌പോര്‍ട്ട്, റസിഡന്‍സി ഓഫീസുകളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഗണ്യമായി കുറയ്ക്കുമെന്നും കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നും മിക്ക ഇടപാടുകളും അബ്ഷര്‍/ ഇ-സര്‍വീസസ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റുമെന്നും അനുബന്ധ ഉദ്യോഗസ്ഥര്‍ പറയുന്നു. എല്ലാ വര്‍ഷവും ഇഖാമ പുതുക്കുന്നതിന് പകരം താമസക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് സാധുതയുള്ള കാര്‍ഡ് ലഭിക്കുകയും അബ്ഷര്‍ വഴി ഡിജിറ്റലായി പുതുക്കാം എന്നതും പുതിയ സംവിധാനം വഴി സാധ്യമാകും. ഈ ലളിത സംവിധാനം വഴി രാജ്യത്തെ പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ഒറ്റത്തവണ അഞ്ചുവര്‍ഷത്തെ ഐഡിക്ക് മുതിര്‍ന്നവര്‍ക്ക് ഏകദേശം 500 സൗദി റിയാലും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഏകദേശം 600 സൗദി റിയാലുമാണ് ഫീസ്. സൗദിയിലെ ഡിജിറ്റല്‍ സേവനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അപേക്ഷകര്‍ക്ക് അബ്ഷര്‍ വഴിയും അനുബന്ധ പ്ലാറ്റ്‌ഫോമുകള്‍ വഴിയും റസിഡന്റ് ഐഡിക്കായി അപേക്ഷിക്കാനും കൈകാര്യം ചെയ്യാനും സാധിക്കും.
Saudi Arabia has launched a new 'Resident ID' system, offering expatriates a single, five-year validity card, replacing the traditional annual renewal process. This initiative aims to enhance the residency experience and streamline administrative procedures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."