കടുത്ത നടപടി; ഇന്‍ഡിഗോയുടെ കുത്തക ഒഴിവാക്കാന്‍ 10 ശതമാനം സര്‍വീസുകള്‍ മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് നല്‍കിയേക്കും
ഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഇന്‍ഡിഗോയുടെ കുത്തക ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ നീക്കം. പത്തു ശതമാനം സര്‍വീസുകളും മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് കൈമാറാനാണ് നീക്കം. വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ഉണ്ടായ ഗുരുതരമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ആദ്യം 5 ശതമാനത്തില്‍ തുടങ്ങി ആവശ്യമെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീണ്ടും 5% എന്ന ക്രമത്തില്‍ ഷെഡ്യൂള്‍ വെട്ടിച്ചുരുക്കി മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് നല്‍കാനുമാണ് നീക്കം.
ഒരാഴ്ചയ്ക്കുശേഷം ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് എത്തുകയാണ്. പ്രതിസന്ധിക്ക് കാരണം ഡ്യൂട്ടി പരിഷ്‌കരണവും കാലാവസ്ഥയും സാങ്കേതിക കാരണങ്ങളും അടക്കം ചൂണ്ടിക്കാട്ടിയാണ് ഡിജിസിഎക്ക് ഇന്‍ഡിഗോ മറുപടി നല്‍കിയത്. പ്രതിസന്ധി ഉണ്ടാകാന്‍ പ്രധാനമായും അഞ്ചു കാരണങ്ങളും ഇന്‍ഡിഗോ ചൂണ്ടിക്കാട്ടി.
ഡ്യൂട്ടി പരിഷ്‌കരണവും കാലാവസ്ഥയും സാങ്കേതിക പ്രശ്‌നങ്ങളും അടക്കമുള്ള അഞ്ച് കാരണങ്ങളാണ് ഇന്‍ഡിഗോ അറിയിച്ചത്. ഈ മറുപടിയുടെയും നാലംഗ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും കേന്ദ്രം തുടര്‍നടപടികള്‍ സ്വീകരിക്കുക.
827 കോടി രൂപ റി ഫണ്ട് നല്‍കി
രാജ്യവ്യാപകമായി വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇതുവരെ 827 കോടി രൂപ റിഫണ്ട് നല്‍കിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 7 വരെയുള്ള കാലയളവില്‍ വിമാന സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് തിരികെ നല്‍കേണ്ടിയിരുന്ന തുകയാണ് നല്‍കിയിരിക്കുന്നത്.
ഈ ദിവസങ്ങളിലുണ്ടായ ഇന്‍ഡിഗോ പ്രതിസന്ധി 5.8 ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്രയധികം വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമായ പ്രതിസന്ധിക്ക് ഉത്തരവാദി ഇന്‍ഡിഗോയുടെ ആഭ്യന്തര സംവിധാനത്തിലെ പിഴവാണെന്നും രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടി നല്‍കവെ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു വിശദീകരിച്ചു.
രാജ്യത്തെ വ്യോമയാന വിപണിയില്‍ 60 ശതമാനത്തിലധികം ഓഹരിയുള്ള ഇന്‍ഡിഗോയെക്കുറിച്ച് ഉയര്‍ന്ന ചോദ്യത്തിനും മറുപടിയായി. വ്യോമയാന മേഖലയില്‍ കൂടുതല്‍ കമ്പനികള്‍ ഉണ്ടാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് മന്ത്രി കൂട്ടിച്ചേര്‍ത്തത്.
The Indian government is taking steps to reduce Indigo’s dominance in domestic air services by reallocating 10% of its flights to other airlines. Initially, 5% of Indigo’s schedules will be reassigned, with an additional 5% to follow if necessary. This move comes in the wake of a severe crisis triggered by widespread flight cancellations.
Indigo has stated that duty restructuring, weather conditions, and technical issues were the primary reasons for the disruption. The Centre will decide on further action based on Indigo’s explanation and the findings of a four-member inquiry panel.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."