തദ്ദേശ തെരഞ്ഞെടുപ്പ്: ഏഴു ജില്ലകളിലും പോളിങ് കുറഞ്ഞു; ആദ്യഘട്ടം 70.9%; ജില്ലകളിലെ പോളിങ് ശതമാനം ഇങ്ങനെ
തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ ആദ്യഘട്ടം സംസ്ഥാനത്തെ ഏഴ് ജില്ലകൾ വിധിയെഴുതി. ഇന്നലെ ബൂത്തുകളിലെത്തിയ ജില്ലകളിലെല്ലാം പോളിങ് ശതമാനം കുറഞ്ഞു. രാത്രി ഒമ്പതു വരെയുള്ള കണക്കു പ്രകാരം 70.9 ശതമാനമാണ് പോളിങ്. കൊവിഡ് പശ്ചാത്തലത്തിൽ കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ 2020ലെ തെരഞ്ഞെടുപ്പിനേക്കാൾ മൂന്ന് ശതമാനത്തിനടുത്താണ് ഇത്തവണ കുറവു വന്നത്. 73.79 % ആയിരുന്നു കഴിഞ്ഞ തവണ ഏഴ് ജില്ലകളിലെ പോളിങ് ശതമാനം.
ഇത്തവണ ഒരു ജില്ലയും 2020ൽ രേഖപ്പെടുത്തിയ പോളിങ് ശതമാനം മറിടകന്നില്ല. എറണാകുളമാണ് ഇത്തവണ പോളിങ് ശതമാനത്തിൽ മുന്നിൽ- 74.58%. പത്തനംതിട്ടയാണ് പിന്നിൽ- 66.78%. കൊല്ലം ഒഴികെ ആറു ജില്ലകളിലും പുരുഷവോട്ടർമാരാണ് കൂടുതലായും വോട്ട് രേഖപ്പെടുത്തിയത്. 1,32,70,482 വോട്ടർമാരിൽ 94,08,916 പേർ വോട്ട് രേഖപ്പെടുത്തി. 62,44,642 പുരുഷന്മാരിൽ 44,71,275 (71.08 %) പേരും 70,25,715 സ്ത്രീകളിൽ 49,37,590 (69.01 %) പേരും 126 ട്രാൻസ്ജൻഡറിൽ 51 (40.48 %) പേരും സമ്മതിദാനവകാശം രേഖപ്പെടുത്തി. രാവിലെ 7 ന് തുടങ്ങിയ പോളിങ് വൈകിട്ട് 6ന് അവസാനിച്ചെങ്കിലും വരി നിന്നവർക്ക് ടോക്കൺ നൽകി അവസരം നൽകി.
local body elections: polling decreased in seven districts; first phase 70.9%; polling percentage in the districts as follows.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."