HOME
DETAILS

ഫലസ്തീനികൾക്ക് 10 മില്യൺ ഭക്ഷണം: സന്നദ്ധ പ്രവർത്തകർക്ക് നന്ദിയർപ്പിച്ച് ദുബൈ ഭരണാധികാരി

  
Web Desk
December 10, 2025 | 3:20 AM

Dubai Ruler thanks volunteers for 10 million meals for Palestinians

ദുബൈ: മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സ് (എം.ബി.ആർ.ജി.ഐ) മുഹമ്മദ് ബിൻ റാഷിദ് മാനുഷിക കപ്പലിൽ ഗസ്സയിലെ ജനങ്ങൾക്ക് അയക്കാൻ 10 മില്യണിലധികം ഭക്ഷണ സാധനങ്ങളുടെ പായ്ക്ക് വിജയകരമായി റെക്കോഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കി. ഇതിനു സഹായിച്ച സന്നദ്ധ പ്രവർത്തകർക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൃതജ്ഞതയർപ്പിച്ചു. ശൈഖ് മുഹമ്മദിന്റെ നിർദേശ പ്രകാരമായിരുന്നു ഈ പദ്ധതി.

ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനും അവരുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി യു.എ.ഇ പ്രസിഡന്റിന്റെ നിർദേശ പ്രകാരം ആരംഭിച്ച ഓപറേഷൻ ഷിവൽറസ് നൈറ്റ്-3മായി സഹകരിച്ച് സംഘടിപ്പിച്ച സംരംഭത്തിന്റെ ഭാഗമാണ് ഈ ശ്രമങ്ങൾ.

യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ നേതൃത്വത്തിൽ ഗസ്സയിലെ ഫലസ്തീൻ ജനതയ്ക്ക് ആശ്വാസം നൽകിയ ആദ്യ രാജ്യങ്ങളിലൊന്നാണ് യു.എ.ഇയെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. അറബ് രാഷ്ട്രങ്ങളെ, പ്രത്യേകിച്ചും ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുക എന്ന യു.എ.ഇയുടെ ദീർഘ കാല തത്വത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.

മുഹമ്മദ് ബിൻ റാഷിദ് മാനുഷിക കപ്പലിനായി 10 ദശലക്ഷം ഭക്ഷണം പായ്ക്ക് ചെയ്യാൻ ലക്ഷ്യമിട്ടുള്ള എം.ബി.ആർ.ജി.ഐയുടെ പദ്ധതിയോടുള്ള സമൂഹത്തിന്റെ മികച്ച പ്രതികരണത്തെയും ശൈഖ് മുഹമ്മദ് പ്രശംസിച്ചു.

ദിവസം മുഴുവൻ നീണ്ടുനിന്ന പരിപാടിയുടെ ഒരു ഭാഗമായി ശൈഖ് മുഹമ്മദ് പങ്കെടുത്തു. ഈ സമയത്ത് അദ്ദേഹം വേദി സന്ദർശിച്ചു. പ്രവർത്തന പ്രക്രിയയെക്കുറിച്ച് വിശദീകരിച്ചു. നിരവധി വളണ്ടിയർമാരുമായി കൂടിക്കാഴ്ച നടത്തി.

ശക്തമായ ജനപങ്കാളിത്തത്തെ അഭിനന്ദിച്ചുകൊണ്ട്, ശൈഖ് മുഹമ്മദ് ഭക്ഷണം പാകം ചെയ്യുന്നതിലും, കാംപയിനിന്റെ മഹത്തായ ലക്ഷ്യങ്ങൾ വിജയിപ്പിക്കുന്നതിലും വളണ്ടിയർമാരുടെ പ്രധാന പങ്കിനെ പ്രശംസിച്ചു.

എക്‌സ്‌പോ സിറ്റിയിലെ ദുബൈ എക്സിബിഷൻ സെന്ററിൽ ആയിരക്കണക്കിന് വളണ്ടിയർമാരാണ് 10 ദശലക്ഷം ഭക്ഷണം പായ്ക്ക് ചെയ്തത്.

പലസ്തീൻ ജനതയ്ക്കുള്ള യു.എ.ഇയുടെ പിന്തുണ, ആവശ്യമുള്ള രാജ്യങ്ങൾക്കൊപ്പം നിൽക്കുന്നതിനുള്ള അതിന്റെ അചഞ്ചലമായ തത്വത്തിന്റെ തെളിവാണെന്ന് കാബിനറ്റ് കാര്യ മന്ത്രിയും എം.ബി.ആർ.ജി.ഐ സെക്രട്ടറി ജനറലുമായ മുഹമ്മദ് അൽ ഗർഗാവി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനുള്ള രാജ്യത്തിന്റെ മാനുഷിക ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് മുഹമ്മദ് ബിൻ റാഷിദ് മാനുഷിക കപ്പലിൽ 10 ദശലക്ഷത്തിലധികം ഭക്ഷണം നൽകുന്നത് എന്നും അദ്ദേഹം എടുത്തു പറഞ്ഞു.

നമ്മുടെ രാഷ്ട്രം ആരംഭിച്ച ജീവകാരുണ്യ, മാനുഷിക സംരംഭങ്ങളോടുള്ള അതിശക്തമായ പ്രതികരണത്തിലൂടെ യു.എ.ഇ സമൂഹം ഐക്യ ദാർഢ്യത്തിന്റെയും കാരുണ്യത്തിന്റെയും ശ്രദ്ധേയ മൂല്യങ്ങൾ ഒരിക്കൽ കൂടി പ്രകടിപ്പിച്ചു. ഓപറേഷൻ ഷിവൽറസ് നൈറ്റ്-3മായി സഹകരിച്ച് ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനായി എം‌.ബി‌.ആർ‌.ജി‌.ഐ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി ഡ്രൈവിൽ വോളണ്ടിയർമാരുടെ വൻ പങ്കാളിത്തം വ്യക്തമായി തെളിയിക്കുന്നു.

സമൂഹത്തിനുള്ളിൽ ആഴത്തിൽ വേരൂന്നിയ ഉദാരതയെയും, ഫലസ്തീൻ ജനതയോട് നമ്മുടെ ജനങ്ങൾക്ക് തോന്നുന്ന ആഴമായ ഐക്യദാർഢ്യത്തെയും, ഈ ദുഷ്‌കരമായ സമയങ്ങളിൽ അവരെ സഹായിക്കുന്നതിനുള്ള അവരുടെ അചഞ്ചലമായ സമർപ്പണത്തെയും കുറിച്ച് ഈ പ്രതികരണം എടുത്തു പറയേണ്ടതാണ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 സെമിഫൈനൽ ഒന്നാംഘട്ടം; പോളിങ്ങിൽ ചാഞ്ചാട്ടം; കൂട്ടിയും കിഴിച്ചും മുന്നണികൾ

Kerala
  •  2 hours ago
No Image

വിളിപ്പേര് സിന്ദു, ആരുമറിയാതെ ഒറ്റമുറി വീട്ടിലിരുന്ന് എല്ലാം തയ്യാറാക്കി സ്‌കൂട്ടറിലെത്തിച്ചു കൊടുക്കും; ചാരായവുമായി ഒരാള്‍ പിടിയില്‍ - സ്ഥലം ഉടമയ്ക്കും പങ്ക്

Kerala
  •  2 hours ago
No Image

തൃശൂർ സ്വദേശിയായ യുവാവ് ഒമാനിൽ അന്തരിച്ചു

oman
  •  2 hours ago
No Image

മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പൊലിസ്; ആണ്‍ സുഹൃത്ത് അറസ്റ്റില്‍; രാത്രി ഒരുമണിക്ക് ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പുറത്ത്

Kerala
  •  2 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഏഴു ജില്ലകളിലും പോളിങ് കുറഞ്ഞു; ആദ്യഘട്ടം 70.9%; ജില്ലകളിലെ പോളിങ് ശതമാനം ഇങ്ങനെ

Kerala
  •  3 hours ago
No Image

സംഘർഷം പതിവ്; 82 സ്ഥാനാർഥികൾക്ക് സുരക്ഷയൊരുക്കാൻ ഹെെക്കോടതി നിർദേശം

Kerala
  •  3 hours ago
No Image

തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോ​ഗസ്ഥരുടെ വേതനം എത്രയെന്നറിയാമോ? 

Kerala
  •  3 hours ago
No Image

കൈയിൽ മഷി പുരട്ടി; പക്ഷേ, വോട്ട് മറ്റാരോ ചെയ്തു; കൊച്ചിയിലെ കള്ളവോട്ട് പരാതി 

Kerala
  •  3 hours ago
No Image

ദിലീപിനെ തിരിച്ചെടുക്കുന്നതിൽ ഭിന്നത; തീരുമാനമെടുക്കാനാകാതെ അമ്മ എക്‌സിക്യുട്ടീവ് യോഗം

Kerala
  •  3 hours ago
No Image

എസ്.ഐ.ആർ ഹരജികൾ 18ലേക്ക് മാറ്റി; ആവശ്യമെങ്കിൽ തീയതി നീട്ടുമെന്ന് തെര.കമ്മിഷൻ

Kerala
  •  3 hours ago