HOME
DETAILS

എമര്‍ജന്‍സി ലാന്‍ഡിങിനിടെ തിരക്കുള്ള റോഡിലേക്ക് പറന്നിറങ്ങി വിമാനം; കാറിനെ ഇടിച്ചിട്ടു 

  
December 10, 2025 | 6:05 AM

small plane makes emergency landing on florida highway after engine failure

 

ഫ്‌ലോറിഡ: ഫ്‌ലോറിഡയില്‍ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് വിമാനം റോഡില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. അമേരിക്കയിലെ ഫ്‌ലോറിഡയില്‍ മെറിറ്റ് ഐലന്‍ഡിലെ ഇന്റര്‍‌സ്റ്റേറ്റ് 95 ഹൈവേയിലാണ് ഈ നാടകീയ സംഭവങ്ങള്‍ നടന്നിരിക്കുന്നത്.

ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്ക് മുകളിലൂടെ റോഡിലെ ഫ്രീ വേയില്‍ പറന്നിറങ്ങിയ വിമാനം ഇടിച്ച്  കാര്‍ അപകടത്തില്‍പ്പെട്ടെങ്കിലും യാത്രിക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഫിക്‌സഡ്‌വിങ് ബീച്ച്ക്രാഫ്റ്റ് 55 ചെറുവിമാനമാണ് കഴിഞ്ഞ ദിവസം വൈകിട്ട് 5.45 ഓടെ യന്ത്രത്തകരാറിനെ തുടര്‍ന്ന് റോഡില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.

ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിന് തൊട്ടുമുമ്പ് എഞ്ചിന്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലാന്‍ഡിങ് നടത്തുന്നതിനിടെ വിമാനം ഇടിച്ച് ഒരു കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ക്ക് വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ മുന്നിലുണ്ടായിരുന്ന കാറില്‍ തട്ടുകയായിരുന്നു.

അടിയന്തര ലാന്‍ഡിങിന്റെ വിശദാംശങ്ങള്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സ്ഥിരീകരിച്ചു. എഞ്ചിന്‍ തകരാറ് സംബന്ധിച്ചും ക്രാഷ് ലാന്‍ഡിങിന് കാരണമായ സാഹചര്യങ്ങളും സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അറിയിച്ചു.

A dramatic incident occurred in Florida when a small fixed-wing aircraft made an emergency landing on Interstate 95 in Merritt Island due to a technical failure. The 55-seat light aircraft experienced engine trouble around 5:45 PM and attempted to land on the highway. During the landing, the plane struck a car, causing damage, but remarkably, the two occupants of the vehicle escaped without serious injuries. Vehicles on the highway were caught off guard as the aircraft descended onto the freeway.The Federal Aviation Administration (FAA) has confirmed the emergency landing and is investigating the circumstances of the engine failure and the crash landing to determine the exact cause.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്വാസംമുട്ടിന് കുത്തിവെപ്പെടുത്ത രണ്ടര വയസ്സുകാരി മരിച്ചു; കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

Kerala
  •  9 days ago
No Image

പള്ളി പൂട്ടി ഭരണകൂടം; നിസ്കരിക്കുന്ന സഹപാഠികൾക്ക് കാവലായി ഹിന്ദു യുവാക്കൾ; മാതൃകയായി യു.പി

Kerala
  •  9 days ago
No Image

ആരോഗ്യമേഖലയിലെ വീഴ്ചകളിൽ വിട്ടുവീഴ്ചയില്ല; കർശന നടപടിയുണ്ടാകും; മുഖ്യമന്ത്രി

Kerala
  •  9 days ago
No Image

ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമം; തോക്കുമായെത്തിയ അക്രമിയെ വെടിവച്ചു കൊന്ന് സുരക്ഷാ സേന

International
  •  9 days ago
No Image

വെടിയേറ്റിട്ടും പിൻമാറിയില്ല; ഭീകരരെ പൂട്ടാൻ സൈന്യത്തിന് വഴികാട്ടിയായി ടൈസൺ

National
  •  9 days ago
No Image

'റിപ്പോർട്ട് പുറത്തുവിടൂ, മാധ്യമങ്ങളെ വിരട്ടരുത്'; ധനമന്ത്രിക്കെതിരെ അഖിൽ മാരാർ

Kerala
  •  9 days ago
No Image

ലോറിയിലെ ടൂൾ ബോക്സിൽ രഹസ്യ അറ; പരിശോധിച്ചപ്പോൾ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും; രണ്ട് യുവാക്കൾ പിടിയിൽ

Kerala
  •  9 days ago
No Image

ടി20 ലോകകപ്പിൽ ചരിത്രം കുറിച്ച് ബുംറ: പ്രോട്ടീസിനെതിരെ ബാറ്റിംഗിൽ പതറി ഇന്ത്യ

Cricket
  •  9 days ago
No Image

‌‌‌സേനയെ 20 വട്ടം വെട്ടിച്ച സെയ്‌ഫുള്ളക്ക് അന്ത്യം; കിഷ്‌ത്വാറിലെ വീട്ടിൽ ഭീകരരെ പൂട്ടി സൈന്യം

National
  •  9 days ago
No Image

മഴ വില്ലനായി; പാക്-ന്യൂസിലൻഡ് പോരാട്ടം ഉപേക്ഷിച്ചിട്ടും ടി20യിൽ വമ്പൻ 'റെക്കോർഡുമായി' പാകിസ്ഥാൻ

Cricket
  •  9 days ago