HOME
DETAILS

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

  
December 10, 2025 | 4:43 PM

reports that Punjab captain Shreyas Iyer will be participating in the player auction instead of Ponting

2026 ഐപിഎൽ താരലേലം ഡിസംബർ 16നാണ് നടക്കുന്നത്. അബുദാബിയിൽ നടക്കുന്ന താര ലേലത്തിൽ പഞ്ചാബ് കിങ്‌സ് പരിശീലകൻ റിക്കി പോണ്ടിങ് പങ്കെടുക്കിന്നെല്ലാണ് റിപ്പോർട്ട്. ആഷസിലെ കമന്ററി പാനലിൽ ഉൾപ്പെട്ടതാണ് പോണ്ടിങിന് ലേലത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിന് കാരണമെന്നാണ് റിപ്പോർട്ട്. ഡിസംബർ 17നാണ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരം നടക്കുന്നത്. ഐപിഎൽ ലേലം 16ന് നടക്കുന്നതിനാൽ പോണ്ടിങ്ങിന് പഞ്ചാബിനൊപ്പം ലേലത്തിൽ പങ്കെടുക്കാനാവില്ല. 

പോണ്ടിങ്ങിന് പകരം പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ താരലേലത്തിൽ പങ്കെടുക്കുമെന്നാണ് ക്രിക് ബസ് റിപ്പോർട്ട് ചെയ്യുന്നത്. ലേലത്തിൽ പങ്കെടുക്കുന്ന ആളുകളുടെ പ്രതിനിധികളിൽ അയ്യരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലേലം നടക്കുന്ന ഹാളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം എട്ട് ആണ്. ആറ് പേർക്ക് പുറത്തു നിൽക്കാനും സാധിക്കും. 

2025 ഐപിഎൽ സീസണിൽ ശ്രേയസിന്റെ കീഴിൽ മികച്ച മുന്നേറ്റമാണ് പഞ്ചാബ് നടത്തിയത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബിനെ ഐപിഎൽ കലാശപോരാട്ടത്തിലേക്ക് യോഗ്യത നേടിക്കൊടുക്കാൻ അയ്യരിനു സാധിച്ചിരുന്നു. ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് പരാജയപ്പെട്ട് പഞ്ചാബിന് കിരീടം നഷ്ടമാവുകയായിരുന്നു. 

പഞ്ചാബ് ഫൈനലിൽ കടന്നത്തോടെ ഐപിഎല്ലിൽ മറ്റൊരു ക്യാപ്റ്റനും സ്വന്തമാക്കാൻ സാധിക്കാത്ത ഒരു റെക്കോർഡും അയ്യർ സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമിനെ ഫൈനലിൽ എത്തിക്കുന്ന ആദ്യ ക്യാപ്റ്റൻ ആവനാണ് അയ്യരിന് സാധിച്ചത്. ഇതിന് മുമ്പ് കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകളെയാണ് അയ്യർ ഫൈനലിലേക്ക് കൈപിടിച്ചുയർത്തിയത്. ലേലത്തിൽ മികച്ച താരങ്ങളെ ടീമിലെത്തിച്ചുകൊണ്ട് കഴിഞ്ഞ തവണ നഷ്ടമായ കിരീടം തിരിച്ചു പിടിക്കുകയായിരിക്കും പഞ്ചാബിന്റെ ലക്ഷ്യം. 

The 2026 IPL player auction will be held on December 16. Punjab Kings coach Ricky Ponting will reportedly attend the player auction in Abu Dhabi. Cricbuzz reports that Punjab captain Shreyas Iyer will be participating in the player auction instead of Ponting. Iyer is also among the representatives of the people participating in the auction, it is reported.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഖാംനഈയുടെ രക്തസാക്ഷിത്വം പോരാട്ടത്തിന് പുതിയ ഊര്‍ജ്ജം പകരും; ഇസ്‌റാഈല്‍ നേരിടാന്‍ പോവുന്നത് ചരിത്രത്തിലെ ഏറ്റവും വിനാശരമായ തിരിച്ചടി'  മുന്നറിപ്പുമായി ഇറാന്‍ 

International
  •  2 days ago
No Image

പിഎസ്‌സി നിയമനം; മുസ്‌ലിംകളുടെ ഇരട്ടി ഈഴവര്‍

Kerala
  •  2 days ago
No Image

 പശ്ചിമേഷ്യയില്‍ യുദ്ധം കടുക്കുന്നു: വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍

National
  •  2 days ago
No Image

ഖത്തറിലും ബഹ്‌റൈനിലും ഇറാൻ ആക്രമണം, ദോഹയിൽ എട്ടുപേർക്ക് പരിക്ക്, സ്കൂളുകൾക്ക് അവധി

qatar
  •  2 days ago
No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: താറുമാറായി മിഡിൽ ഈസ്റ്റിലെ വ്യോമ​ഗതാ​ഗതം; ഒറ്റദിവസം റദ്ദാക്കിയത് 700-ലധികം വിമാനങ്ങൾ

International
  •  2 days ago
No Image

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം: നെടുമ്പാശ്ശേരിയില്‍ നിന്ന് 16 വിമാനങ്ങള്‍ കൂടി റദ്ദാക്കി

Kerala
  •  2 days ago
No Image

സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

uae
  •  2 days ago
No Image

ഖാംനഈ രക്തസാക്ഷിയായി; സ്ഥിരീകരിച്ച് ഇറാൻ; രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു

International
  •  2 days ago
No Image

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം ഇന്ന്; 178 കുടുംബങ്ങൾക്ക് വീടുകൾ കൈമാറും

Kerala
  •  2 days ago
No Image

സിം കാർഡ് ഇല്ലെങ്കിൽ ഇനി വാട്സ്ആപ്പുമില്ല; സിം ബൈൻഡിങ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

National
  •  2 days ago