കുവൈത്ത് മൊബൈൽ ഐഡി: ഓതന്റിക്കേഷൻ അഭ്യർത്ഥനകൾ അംഗീകരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് മൊബൈൽ ഐഡി (Kuwait Mobile ID) ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന എല്ലാവർക്കും മുന്നറിയിപ്പ് നൽകി സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി (PACI). 'ഓതന്റിക്കേഷൻ' (Authentication) ആവശ്യപ്പെടുന്ന അറിയിപ്പുകൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നാണ് അതേറിറ്റി നിർദ്ദേശിച്ചിരിക്കുന്നത്.
ആപ്പിലോ അതുമായി ബന്ധപ്പെട്ട സേവന പ്ലാറ്റ്‌ഫോമിലോ നിങ്ങൾ ചെയ്യുന്ന ഒരു കാര്യവുമായി നേരിട്ട് ബന്ധമില്ലെങ്കിൽ, ഓതന്റിക്കേഷൻ (Authentication) ആവശ്യപ്പെടുന്ന അറിയിപ്പുകൾ ഒരിക്കലും അംഗീകരിക്കരുത് എന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷ ഉറപ്പാക്കാൻ
സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിന്റെയും അനധികൃത പ്രവേശനം തടയുന്നതിന്റെയും പ്രാധാന്യം അതോറിറ്റി ഊന്നിപ്പറഞ്ഞു.
വഞ്ചനാപരമോ സംശയാസ്പദമോ ആയ ഓതന്റിക്കേഷൻ ശ്രമങ്ങൾ നിങ്ങളുടെ ഡിജിറ്റൽ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാകാം.
ഓതന്റിക്കേഷൻ ആവശ്യപ്പെടുന്ന സേവനദാതാവിന്റെ വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക. എന്തിനാണ് ഓതന്റിക്കേഷൻ നൽകുന്നതെന്ന് മനസ്സിലാക്കുക. തുടർന്ന്, മാത്രമേ അംഗീകരിക്കാവൂ എന്നും അധികൃതർ നിർദ്ദേശിച്ചു.
കുവൈത്തിലെ ഡിജിറ്റൽ വെരിഫിക്കേഷൻ പ്രക്രിയയിൽ പ്രധാനപ്പെട്ട "മൈ ഐഡന്റിറ്റി" (My Identity) ആപ്പിന്റെ സുരക്ഷിതവും ഭദ്രവുമായ ഉപയോഗം ഉറപ്പാക്കാനും ഉപയോക്താക്കളുടെ അവബോധം വർധിപ്പിക്കാനുമാണ് ഈ മുന്നറിയിപ്പ് ലക്ഷ്യമിടുന്നത്. ഉപയോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത അതോറിറ്റി ആവർത്തിച്ചു. സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ എല്ലാവരും ജാഗരൂകരായിരിക്കണമെന്നും അതോറിറ്റി അറിയിച്ചു.
The Public Authority for Civil Information (PACI) in Kuwait has issued a warning to citizens regarding the Kuwait Mobile ID app, advising users to exercise extreme caution when receiving authentication requests and to avoid sharing personal or financial information with unverified sources.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."