മെഡിക്കൽ സെന്ററിലെ ഉപകരണം കേടുവരുത്തി; യുവാവിന് 70,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി
ദുബൈ: മെഡിക്കൽ സെന്ററിലെ വിലകൂടിയ നേത്രപരിശോധനാ ഉപകരണം കേടുവരുത്തിയതിനെത്തുടർന്ന് 70,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ദുബൈ കോടതി. അബൂദബി സിവിൽ ഫാമിലി ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതിയാണ് വിധി പുറപ്പെടുവിപ്പിച്ചത്. കണ്ണ് പരിശോധനാ കേന്ദ്രത്തിലേക്ക് അനുവാദമില്ലാതെ കയറുകയും മെഷീൻ സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ച് കേടുവരുത്തുകയും ചെയ്ത യുവാവ് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണെന്നായിരുന്നു കോടതി വിധി.
ഉപകരണം പ്രവർത്തിക്കാതിനെത്തുടർന്ന് നഷ്ടം വന്ന 198,000 ദിർഹം വരുമാനവും കേടായ ഉപകരണം നന്നാക്കാൻ 60,000 ദിർഹവും നൽകാൻ ആവശ്യപ്പെട്ടാണ് കോടതിയെ മെഡിക്കൽ സെന്റർ സമീപിച്ചത്. പരിശോധനയ്ക്ക് ശേഷം യുവാവ് ഒറ്റയ്ക്ക് നേത്ര പരിശോധനാ മുറിയിലേക്ക് പോകുകയും മൈക്രോസ്‌കോപ്പ് ഒപ്റ്റിക്കൽ ഉപകരണം ഉപയോഗിച്ച് കേടുവരുത്തുകയുമായിരുന്നു. വസ്തുവകകൾ നശിപ്പിച്ചതിന് ക്രിമിനൽ കേസിൽ ഇയാൾക്ക് 10,000 ദിർഹം പിഴ ചുമത്തി. കേടുവന്ന ഉപകരണത്തിന്റെ അറ്റക്കുറ്റപ്പണികൾക്ക് 70,000 ദിർഹം നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ആരോപിക്കപ്പെട്ട നാശനഷ്ടത്തിന്റെ രേഖകൾ സമർപ്പിക്കാത്തതിനാൽ മെഡിക്കൽ സെന്റർ ഉന്നയിച്ച വാദങ്ങൾ കോടതി തള്ളി.
abu dhabi court imposes a 70,000 dirhams fine after an individual damaged medical center equipment, emphasizing accountability and strict enforcement of laws to protect healthcare property and facilities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."