വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ
ബെംഗളൂരു: വിമാനം റദ്ദാക്കിയാൽ കാത്തിരിക്കാൻ തയ്യാറായി കിടക്കയുമായി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരൻ്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നു. ബെംഗളൂരു വിമാനത്താവളത്തിലാണ് ഈ കൗതുകകരമായ സംഭവം അരങ്ങേറിയത്.
അപ്രതീക്ഷിതമായി ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കുന്നതിനെ നേരിടാനുള്ള യാത്രക്കാരൻ്റെ തയ്യാറെടുപ്പാണ് ഈ കിടക്കയെന്നാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നാലും താൻ തയ്യാറാണെന്ന് സൂചിപ്പിച്ചുകൊണ്ട് മറ്റൊരാൾ കമൻ്റ് ചെയ്തത് '18 മണിക്കൂർ വൈകിയാലും യാത്രക്കാരൻ തയ്യാറാണ്' എന്നായിരുന്നു. വിമാനയാത്രയെ ഒരു 'സ്ലീപ്പർ കോച്ച് യാത്ര' അനുഭവമാക്കി മാറ്റാനുള്ള ഈ ശ്രമത്തെ പലരും 'മനുഷ്യൻ്റെ അതിജീവനകലയായാണ് വിശേഷിപ്പിക്കുന്നത്. നിലവിൽ, വിമാന സർവീസുകൾ റദ്ദാക്കുന്നതിൻ്റെ പേരിൽ ഇൻഡിഗോ എയർലൈൻസ് യാത്രക്കാരിൽ നിന്ന് കടുത്ത അതൃപ്തി നേരിടുകയാണ്.
IndiGo delays ne logon ko traveler se sleeper coach passenger bana diya.
— Komal (@TheLaughLoom) December 11, 2025
Bhai literally mattress leke airport pahuch gaya tha 😭✈️ pic.twitter.com/W1e23IxYYF
ഇൻഡിഗോ പ്രതിസന്ധി
അതേസമയം, സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ദുരിതമനുഭവിച്ച യാത്രക്കാരെ ആശ്വസിപ്പിക്കാൻ ഇൻഡിഗോ എയർലൈൻസ് 10,000 രൂപയുടെ യാത്രാ വൗച്ചറുകൾ പ്രഖ്യാപിച്ചു. ഡിസംബർ 3 മുതൽ 5 വരെ യാത്ര ചെയ്തവർക്കാണ് സൗജന്യ വൗച്ചറുകൾക്ക് അർഹതയുണ്ടാവുക. ഈ വൗച്ചറുകൾ അടുത്ത 12 മാസത്തേക്ക് ഇൻഡിഗോയുടെ ഏത് യാത്രയ്ക്കും ഉപയോഗിക്കാമെന്ന് വിമാനക്കമ്പനി അറിയിച്ചു.
പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ, നാല് ഫ്ലൈറ്റ് ഇൻഫർമേഷൻ ഓഫീസർമാരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നീക്കം ചെയ്യുകയുണ്ടായി. എയർലൈൻസിന്റെ സുരക്ഷ, പ്രവർത്തനക്ഷമത എന്നിവയുടെ മേൽനോട്ട ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.
വിമാനക്കമ്പനിയുടെ പരിശോധനയിലും നിരീക്ഷണത്തിലും ഉണ്ടായ അശ്രദ്ധയാണ് നടപടിക്ക് കാരണമെന്ന് സൂചനയുണ്ട്. ശൈത്യകാല ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ അനുവദിക്കുമ്പോൾ, പൈലറ്റുമാരുടെ ലഭ്യതയും വിശ്രമമാനദണ്ഡങ്ങൾ പാലിക്കാനുള്ള തയ്യാറെടുപ്പും ഡിജിസിഎ പരിശോധിച്ചോ എന്ന ചോദ്യങ്ങൾക്കിടയിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.
A passenger at the Bengaluru airport went viral after arriving with a bed, reportedly prepared for a long wait or potential cancellation due to recent unpredictable flight disruptions by IndiGo. The image quickly circulated online, reflecting the frustration of travelers facing sudden service cancellations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."