HOME
DETAILS

കോട്ടയം തിരുനക്കര വാര്‍ഡില്‍ യു.ഡി.എഫിന് വിജയം; ലതികാ സുഭാഷിന് വമ്പന്‍ തോല്‍വി; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

  
December 13, 2025 | 6:22 AM


കോട്ടയം: കോട്ടയം നഗരസഭയില്‍ തിരുനക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ലതികാ സുഭാഷിന് വമ്പന്‍ തോല്‍വി. 48-ാം വാര്‍ഡായ തിരുനക്കരയില്‍ ലതികാ സുഭാഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യു.ഡി.എഫിലെ സുശീല ഗോപകുമാറാണ് ഇവിടെ വിജയിച്ചത്. 

നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ലതിക. സുശീലക്ക് 703 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ഥി നിത്യ രതീഷിന് 279 വോട്ടുകളും ലഭിച്ചു. അതേസമയം, ലതിക സുഭാഷ് നേടിയത് വെറും 113 വോട്ടുകളാണ്. 

2021ല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസ് വിട്ട ലതികാ സുഭാഷ്, പിന്നീട് എന്‍.സി.പിയില്‍ ചേരുകയായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് കോട്ടയത്ത് മത്സരത്തിനിറങ്ങിയത്. 

കോട്ടയം നഗരസഭയില്‍ ഒടുവിലത്തെ വിവരമനുസരിച്ച് 31 സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ചു. എല്‍.ഡി.എഫിന് 15 സീറ്റുകളിലും എന്‍.ഡി.എ 6 സീറ്റുകളിലും വിജയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാംനഈ രക്തസാക്ഷിയായി; സ്ഥിരീകരിച്ച് ഇറാൻ; രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു

International
  •  2 days ago
No Image

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം ഇന്ന്; 178 കുടുംബങ്ങൾക്ക് വീടുകൾ കൈമാറും

Kerala
  •  2 days ago
No Image

സിം കാർഡ് ഇല്ലെങ്കിൽ ഇനി വാട്സ്ആപ്പുമില്ല; സിം ബൈൻഡിങ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

National
  •  2 days ago
No Image

ഖാംനഇയെ കൊലപ്പെടുത്തിയെന്ന് യു.എസ്; തള്ളി ഇറാൻ, ഇസ്റാഈലിലേക്ക് തുടർച്ചയായി ഇറാന്റെ മിസൈൽ വർഷം, ഇസ്റാഈലിൽ മരണം റിപ്പോർട്ട്‌ ചെയ്തു

International
  •  2 days ago
No Image

വിമാന രംഗത്ത് ചരിത്ര നേട്ടം; സൗദിയിലെ ആദ്യ വനിത ക്യാപ്റ്റന്‍ പൈലറ്റായി റവാന്‍ ഹംദി

Saudi-arabia
  •  2 days ago
No Image

ബഹ്‌റൈനിലെ റസിഡന്‍ഷ്യല്‍ പ്രദേശത്ത് ഡ്രോണ്‍ അപകടം; പൊതു സുരക്ഷാ മുന്നറിയിപ്പ്

bahrain
  •  2 days ago
No Image

സംഘര്‍ഷ ഭീഷണി; ഇറാനിലുള്ള പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് ബഹ്‌റൈന്‍ നിര്‍ദേശം

bahrain
  •  2 days ago
No Image

ഇറാനിൽ 200 ലേറെ മരണം ; 31 പ്രവിശ്യകളിൽ 24 ഇടത്തും ആക്രമണം

International
  •  2 days ago
No Image

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: നിരപരാധിയുടെ ചിത്രം പ്രചരിപ്പിച്ചതിൽ ഗൂഢാലോചനയില്ലെന്ന് പൊലിസ്; മനുഷ്യാവകാശ കമ്മീഷൻ കേസ് തീർപ്പാക്കി

crime
  •  2 days ago
No Image

ഇറാനിലെ പ്രൈമറി സ്‌കൂളില്‍ ഇസ്‌റാഈല്‍ ആക്രമണം; മരണം 85 ആയി

International
  •  2 days ago