HOME
DETAILS

ജനം പ്രബുദ്ധരാണ്, എത്ര മറച്ചാലും കാണേണ്ടത് അവര്‍ കാണും; രാഹുല്‍ മാങ്കൂട്ടത്തില്‍

  
December 13, 2025 | 8:31 AM

people-are-aware-rahul-mankootathil-reacts-congress-local-body-election-gains

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവര്‍ കേള്‍ക്കേണ്ടത് അവര്‍ കേള്‍ക്കുകയും കാണേണ്ടത് കാണുകയും ചെയ്യുമെന്ന് രാഹുല്‍ പ്രതികരിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് രാഹുലിന്റെ പ്രതികരണം. 

ലൈംഗികാരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് രാഹുലിനെ പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് രാഹുലിന് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ പാലക്കാടെത്തി രാഹുല്‍ വോട്ട് ചെയ്തിരുന്നു. രാഹുല്‍ വോട്ട് ചെയ്യാനെത്തിയ കുന്നത്തൂര്‍മേട് വാര്‍ഡിലും കോണ്‍ഗ്രസ് ആണ് വിജയിച്ചത്. 

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രശോഭ് ആണ് ജയിച്ചത്. എട്ട് വോട്ടിനാണ് ജയം. രാഹുലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നെങ്കിലും വോട്ട് ചെയ്യാനെത്തിയപ്പോള്‍ ബൊക്കെ നല്‍കിയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ജനം പ്രബുദ്ധരാണ്..
എത്ര ബഹളം വെച്ചാലും അവര്‍ കേള്‍ക്കേണ്ടത് അവര്‍ കേള്‍ക്കുക തന്നെ ചെയ്യും....
എത്ര മറച്ചാലും അവര്‍ കാണേണ്ടത് അവര്‍ കാണുക തന്നെ ചെയ്യും...

 

Congress MLA Rahul Mankootathil has reacted to the party’s strong performance in the local body elections, stating that people are politically aware and cannot be misled. In a Facebook post, Rahul said that no matter how much noise is created or how much facts are concealed, people will ultimately hear and see what truly matters.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  5 hours ago
No Image

കോട്ടയത്ത് ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം: പിടിച്ചുമാറ്റാനെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  5 hours ago
No Image

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  5 hours ago
No Image

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  5 hours ago
No Image

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  5 hours ago
No Image

അനാഥ ബാല്യങ്ങൾക്ക് സുരക്ഷയൊരുക്കി യുഎഇ; പുതിയ ഫോസ്റ്റർ കെയർ നിയമം നിലവിൽ വന്നു

uae
  •  5 hours ago
No Image

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  5 hours ago
No Image

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  5 hours ago
No Image

എറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  5 hours ago
No Image

തൃശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  5 hours ago