HOME
DETAILS

കൂടെനിന്നവരെ കൈവിടാതെ ഉരുൾഭൂമി

  
Web Desk
December 14, 2025 | 2:13 AM

udf won district and block panchayat divisions in wayanad that covered wards previously dominated by the ldf

കൽപ്പറ്റ: നാട് നടുങ്ങിയ ദുരന്തത്തിൽ തളർന്നുനിന്നപ്പോൾ ചേർത്തുനിർത്തിയവരെ കൈവിടാതെ മുണ്ടക്കൈ- ചൂരൽമല ഉരുൾദുരന്തബാധിതർ. എൽ.ഡി.എഫിന് ആധിപത്യമുണ്ടായിരുന്ന മുണ്ടക്കൈ-ചൂരൽമല വാർഡുകൾ ഉൾപ്പെടുന്ന ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലെ യു.ഡി.എഫ് വിജയത്തിൽ ദുരന്തബാധിതരുടെ വോട്ടുകൾ നിർണായകമായി. ജില്ലാ പഞ്ചായത്ത് മേപ്പാടി ഡിവിഷനിൽ മുസ്‌ലിം ലീഗിലെ ടി. ഹംസയാണ് വിജയിച്ചത്. 

760 വോട്ടുകൾക്ക് സി.പി.ഐയിലെ എ. ബാലചന്ദ്രനെ പരാജയപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് ചൂരൽമല ഡിവിഷനിൽ മുസ്‌ലിം ലീഗിലെ സി. ശിഹാബ് 742 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ അബ്ദുൽറഹിമാനെയും തോൽപ്പിച്ചു. കഴിഞ്ഞ രണ്ടു പൊതുതെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് ജയിച്ചുകയറിയ ഡിവിഷനുകളാണിത്. 

അതേസമയം, മുന്നണി സ്ഥാനാർഥികൾ തമ്മിൽ കടുത്ത മത്സരം നടന്ന മേപ്പാടി ഗ്രാമപഞ്ചായത്തിലെ 11ാം വാർഡായ മുണ്ടക്കൈ-ചൂരൽമല വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ സഹദ് അഞ്ച് വോട്ടുകൾക്ക് ജയിച്ചുകയറി. എൽ.ഡി.എഫ് 761 വോട്ടും യു.ഡി.എഫ് 756 വോട്ടും നേടി. 156 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർഥി 71 വോട്ടുകളും നേടി. ദുരന്തത്തിനു ശേഷം നടന്ന വാർഡ് വിഭജനത്തിൽ 11ാം വാർഡായിരുന്ന മുണ്ടക്കൈയും 12ാം വാർഡായിരുന്ന ചൂരൽമലയും കൂട്ടിച്ചേർത്താണ് മുണ്ടക്കൈ-ചൂരൽമല വാർഡ് രൂപീകരിച്ചത്. പത്താം വാർഡായ അട്ടമലയിലും എൽ.ഡി.എഫിനായിരുന്നു വിജയം. സി.പി.ഐയിലെ ഷൈജ ബേബിയാണ് വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.

udf won district and block panchayat divisions in wayanad that covered wards previously dominated by the ldf

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമപ്രവര്‍ത്തകന്‍ ജി. വിനോദ് അന്തരിച്ചു

latest
  •  6 hours ago
No Image

തിരുവനന്തപുരം കിട്ടി, പന്തളം പോയി; അട്ടിമറി ജയത്തിലും, തോൽവിയിലും ബിജെപിയിൽ സമ്മിശ്ര പ്രതികരണം

Kerala
  •  6 hours ago
No Image

സൗദിയില്‍ ഇന്ന് മുതല്‍ മഴക്ക് സാധ്യത, ജാഗ്രത പാലിക്കാന്‍ നിര്‍ദേശം | Saudi Weather

Saudi-arabia
  •  7 hours ago
No Image

യുഎഇയില്‍ ശക്തമായ മഴ, കടല്‍ ക്ഷോഭം: ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം | UAE Weather

uae
  •  7 hours ago
No Image

നാടും നഗരവും യു.ഡി.എഫ്  പടയോട്ടം; ഭരണവിരുദ്ധ വികാരം നിഴലിച്ചു; വോട്ടുചോർച്ചയിൽ അമ്പരന്ന് സി.പി.എം

Kerala
  •  7 hours ago
No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  14 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  15 hours ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  15 hours ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  14 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  15 hours ago