പ്രധാന നഗരങ്ങളില്‍ എയര്‍ ടാക്‌സികള്‍ അവതരിപ്പിക്കാന്‍ തയാറെടുത്ത് സൗദി അറേബ്യ
റിയാദ്: ഭാവി നഗര യാത്രകളെ പുനര്‍നിര്‍മിക്കുന്നതിനായി ഉയര്‍ന്ന സാങ്കേതികവിദ്യയുള്ള എയര്‍ ടാക്‌സി സേവനങ്ങള്‍ പ്രധാന നഗരങ്ങളില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ. യുഎസ് ആസ്ഥാനമായ ആര്‍ച്ചര്‍ ഏവിയേഷന്‍ (Archer Aviation) എന്ന കമ്പനിയുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. റിയാദില്‍ നടന്ന കോമോഷന്‍ ഗ്ലോബല്‍ സമ്മിറ്റിനിടെ ഇരു രാജ്യങ്ങളും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു.
ആര്‍ച്ചര്‍ ഏവിയേഷന്‍, വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ് ആന്‍ഡ് ലാന്‍ഡിങ് (VTOL) വിമാനങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ സ്ഥാപനമാണ്. സൗദി ഉദ്യോഗസ്ഥര്‍ സമ്മിറ്റില്‍ അവതരിപ്പിച്ചത്, ഉന്നത സാങ്കേതികവിദ്യയുള്ള എയര്‍ മൊബിലിറ്റി യാത്രകളെ രാജ്യത്തിന്റെ പ്രധാന നഗരങ്ങളില്‍ എങ്ങനെ പരിവര്‍ത്തനം വരുത്തുമെന്നാണ്. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ നഗരങ്ങളിലും അതോടൊപ്പം റെഡ് സീ ഗ്ലോബല്‍ പോലുള്ള ഗിഗാ പ്രോജക്ടുകളിലുമാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ കരാര്‍ സൗദി അറേബ്യയുടെ ഉന്നത എയര്‍ മൊബിലിറ്റി സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്. രാജ്യത്തിന്റെ ഏവിയേഷന്‍ തന്ത്രപ്രകാരം, ഭാവി ഗതാഗതത്തിനുള്ള റോഡ്മാപ്പിന് അനുസൃതമായാണ് ഈ നടപടി.
കരാറിന്റെ ഭാഗമായി സൗദിയും ആര്‍ച്ചറും വിടിഒഎല്‍ വിമാനങ്ങള്‍ക്കുള്ള റെഗുലേറ്ററി ഫ്രെയിംവര്‍ക്ക് അപ്‌ഗ്രേഡ് ചെയ്യുകയും വിപുലീകരിക്കുകയും ചെയ്യും. ഇതില്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) നിലവാരങ്ങളുമായി സുരക്ഷയും സര്‍ട്ടിഫിക്കേഷനും ചേര്‍ത്ത് ഘട്ടംതോറുമുള്ള എയര്‍ ടാക്‌സി സേവനങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള പിന്തുണയും ഉള്‍പ്പെടുന്നു.
കരാറിന്റെ ഭാഗമായി സൗദിയില്‍ ടെസ്റ്റ് ഫ്‌ലൈറ്റുകള്‍, പ്രൂഫ് ഓഫ് കോണ്‍സെപ്റ്റ് ഡെമോണ്‍സ്‌ട്രേഷനുകള്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ തയ്യാറെടുപ്പുകള്‍, പൊതു ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ നടപ്പിലാക്കും. ആര്‍ച്ചര്‍ പോലുള്ള ആഗോള നവീനരുമായുള്ള പങ്കാളിത്തം, വിടിഒഎല്‍ വിമാനങ്ങള്‍ ദേശീയ ഏവിയേഷന്‍ നെറ്റ്‌വര്‍ക്കിലേക്ക് സുരക്ഷിതമായി സമന്വയിപ്പിക്കാന്‍ ആവശ്യമായ റെഗുലേറ്ററി, ഓപ്പറേഷണല്‍ അടിത്തറകളെ ശക്തിപ്പെടുത്തുന്നുവെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് സുലൈമാന്‍ അല്‍മുഹൈമീദ് പറഞ്ഞു. ഈ സംരംഭം എഎഎം റോഡ്മാപ്പിനെ പിന്തുണയ്ക്കുകയും സൗദി അറേബ്യയെ ഉന്നത എയര്‍ മൊബിലിറ്റിയിലെ നേതാവാക്കാനുള്ള ലക്ഷ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷന്‍ 2030ന്റെ ഭാഗമായി സൗദി അറേബ്യയുടെ ഈ നടപടി, നഗര ഗതാഗതത്തെ കൂടുതല്‍ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാക്കി മാറ്റും. അതേസമയം ഏത് നഗരങ്ങളില്‍ ആദ്യം സേവനങ്ങള്‍ ആരംഭിക്കുമെന്ന് കൃത്യമായി വ്യക്തമല്ല.
In a major step towards next-gen urban mobility, Saudi Arabia is preparing to launch air taxies in its major cities. The Kingdom is partnering with US based firm Archer Aviation for this initiative. Archer Aviation is a prominent company that manufactures vertical take-off and landing (VTOL) aircraft. However, it is not clear in which cities the air taxi services will be launched.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."