HOME
DETAILS

ആത്മവിശ്വാസം വെറുതെയായില്ല; ഫലം വരുന്നതിന് മുൻപേ ഒരുക്കിയത് 12000 ലഡു; തൃക്കാക്കരയിലെ സ്വതന്ത്രന് തകർപ്പൻ ജയം

  
Web Desk
December 14, 2025 | 1:30 PM

confidence paid off 12000 ladoos prepared before results massive victory for thrikkakara independent

കൊച്ചി: തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാർഥി സാബു ഫ്രാൻസിസിന്റെ ആത്മവിശ്വാസമാണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തിൽ ചർച്ചാവിഷയം. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ 12000 ലഡു ഒരുക്കിവെച്ച് വിജയം ഉറപ്പിച്ച സാബു, 142 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതോടെയാണ് ആ 'കോൺഫിഡൻസ്' യാഥാർത്ഥ്യമായത്.

ഫലം വരുന്നതിന് തലേ ദിവസം രാത്രി തന്നെ സാബു ഫ്രാൻസിസും കുടുംബവും സുഹൃത്തുക്കളും ചേർന്ന് ലഡു തയ്യാറാക്കിയിരുന്നു. പരാജയപ്പെട്ടാൽ ഇത്രയധികം ലഡു എന്തുചെയ്യും എന്ന നാട്ടുകാരുടെ ആശങ്കയ്ക്ക് വിരാമമിട്ടുകൊണ്ടാണ് 40-ാം വാർഡിൽ നിന്ന് അദ്ദേഹം വിജയം നേടിയത്. വിജയപ്രതീക്ഷ വെറുതെയായിരുന്നില്ലെന്ന് ഫലം വന്നതോടെ വ്യക്തമായി. 142 വോട്ടിന്റെ ലീഡ് നേടിയാണ് സാബു ഫ്രാൻസിസ് വിജയിച്ചത്. ഈ വാർഡിൽ മാത്രമല്ല, മുൻപ് സാബുവും അദ്ദേഹത്തിൻ്റെ ഭാര്യ ഓമനയും മത്സരിച്ച് വിജയിച്ച 34-ാം വാർഡിലും ലഡു വിതരണം നടത്തി.

സാബുവിൻ്റെ ഈ ആത്മവിശ്വാസം പുതിയ കാര്യമല്ല. 2020-ൽ ഓമന തൃക്കാക്കരയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്നും ഫലപ്രഖ്യാപനത്തിന് മുൻപ് ലഡു ഒരുക്കിയിരുന്നു. ഏത് കാര്യത്തിനും ഓടിയെത്തുന്ന സാബുവിനെയും ഓമനയെയും തങ്ങൾക്ക് മറക്കാനാവില്ലെന്നാണ് നാട്ടുകാർ ഒരേ സ്വരത്തിൽ പറയുന്നത്. ഇതോടെ, "വല്ലാത്തൊരു കോൺഫിഡൻസിന്റെ ഉടമയാണ് സാബു" എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന പ്രധാന കമൻ്റ്.

 

Thrikkakara independent candidate Sabu Francis won the election by 142 votes, having confidently prepared 12,000 ladoos (sweets) for distribution before the results were announced, a move that became a major topic of discussion. This high confidence, mirrored in his wife's previous large victory in 2020, has earned him the nickname "owner of great confidence" on social media.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65-കാരൻ അറസ്റ്റിൽ

Kerala
  •  3 hours ago
No Image

വർക്കലയിൽ വീട്ടിൽക്കയറി അമ്മയ്ക്കും മകനും നേരെ ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  3 hours ago
No Image

വി.സി നിയമന അധികാരം ചാൻസലർക്ക്: സുപ്രിം കോടതിക്കെതിരെ ഗവർണർ; നിയമപരമായ പോര് മുറുകുന്നു

Kerala
  •  4 hours ago
No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  4 hours ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  4 hours ago
No Image

ഗതാഗതക്കുരുക്കിന് അറുതി; ദുബൈയിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരിക്കും, യാത്രാസമയം 5 മിനിറ്റായി കുറയും

uae
  •  4 hours ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  4 hours ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  4 hours ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  5 hours ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  5 hours ago