HOME
DETAILS

പാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; വിബി ജി റാംജി ബില്ലിനെതിരെ ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ കടന്നാക്രമണം

  
Web Desk
December 17, 2025 | 2:34 PM

dont take away the poor mans food opposition launches fierce attack against vb ramji bill in lok sabha

ന്യൂഡൽഹി: പാവപ്പെട്ടവന്റെ അവകാശമായിരുന്ന തൊഴിലുറപ്പ് പദ്ധതിയുടെ അന്തസ്സത്ത തകർക്കുന്ന 'വിബി ജി റാംജി' (VB-G RAM G) ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ഗാന്ധിജിയുടെ പേര് പദ്ധതിയിൽ നിന്ന് വെട്ടിമാറ്റിയതിനും, സാമ്പത്തിക ഭാരം സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെക്കുന്നതിനുമെതിരെ സഭയിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധമുയർത്തി. പാവപ്പെട്ടവന്റെ അന്നം മുട്ടിക്കുന്ന ഈ ബിൽ 'വികസിത ഭാരതം' എന്ന പേരിൽ ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. വിഷയത്തിൽ ഇന്നും രാത്രി പത്ത് മണി വരെ ചർച്ച തുടരാനാണ് തീരുമാനം. 

പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപങ്ങൾ

പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കിയത് വൻ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നു. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന സങ്കല്പത്തെ തന്നെ ഇല്ലാതാക്കാനാണ് ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്ന കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

ഇതുവരെ തൊഴിലുറപ്പ് കൂലി 100% കേന്ദ്രമായിരുന്നു നൽകിയിരുന്നത്. എന്നാൽ പുതിയ ബിൽ പ്രകാരം 40% തുക സംസ്ഥാനങ്ങൾ നൽകണം. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഇത് ഓരോ വർഷവും 2000 കോടി രൂപയിലധികം അധിക ബാധ്യതയുണ്ടാക്കുമെന്ന് ഇടതുപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി.

പഞ്ചായത്തുകളുടെ അധികാരം കവർന്നെടുത്ത് കേന്ദ്രം നേരിട്ട് നിയന്ത്രിക്കുന്ന രീതിയിലാണ് ബിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധവും അധികാര വികേന്ദ്രീകരണത്തിന് എതിരുമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

125 ദിവസം തൊഴിൽ നൽകാമെന്ന് പറയുന്നത് വെറും വാഗ്ദാനം മാത്രമാണെന്നും, കാർഷിക സീസണിൽ 60 ദിവസം വരെ പദ്ധതി നിർത്തിവെക്കാനുള്ള വ്യവസ്ഥ തൊഴിലാളികൾക്ക് കനത്ത തിരിച്ചടിയാകുമെന്നും കനിമൊഴി അടക്കമുള്ള നേതാക്കൾ ആരോപിച്ചു.

സഭയിൽ നാടകീയ രംഗങ്ങൾ

ബിൽ അവതരണവേളയിൽ ഗാന്ധിജിയുടെ ചിത്രങ്ങളുമായാണ് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങിയത്. "രാഷ്ട്രപിതാവിന്റെ പേര് വെട്ടിമാറ്റിയ മന്ത്രിയെന്ന് ശിവരാജ് സിംഗ് ചൗഹാൻ ചരിത്രത്തിൽ അറിയപ്പെടും" എന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ഒരു ബില്ലുപോലും ദക്ഷിണേന്ത്യൻ ഭാഷകളിൽ അവതരിപ്പിക്കാത്തതിൽ കനിമൊഴി പ്രതിഷേധിച്ചു. ബില്ലിനെതിരെ വോട്ടെടുപ്പ് ആവശ്യപ്പെട്ടുകൊണ്ട് നാളെയും സഭയിൽ ശക്തമായ പ്രതിഷേധം തുടരാനാണ് ഇന്ത്യ (INDIA) മുന്നണിയുടെ തീരുമാനം. ഇന്ന് രാത്രി വൈകിയും ചർച്ചകൾ തുടരുമെന്ന് സ്പീക്കർ അറിയിച്ചു. നാളെ ബിൽ പാസാക്കുന്ന വേളയിൽ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെടുപ്പിലൂടെ സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ഇന്ത്യ മുന്നണിയുടെ കടുത്ത നീക്കം.

 

 

The opposition launched a fierce attack on the government in the lok sabha, claiming the vb g ramji bill would deprive the poor of their basic livelihood and food security. shouting slogans like "don't take away the food of the poor," members of the opposition criticized the bill's provisions during an intense debate. due to the heated arguments and the high number of speakers, the house proceedings have been extended late into the night, with discussions expected to continue until 10:00 pm.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ വർഷം പ്രതിദിനം വിതരണം ചെയ്തത് 4,000 ബർഗറുകൾ; യുഎഇയിലെ ആളുകളുടെ തീറ്റപ്രിയം കണ്ട് അത്ഭുതപ്പെട്ട് ഡെലിവറി ആപ്പുകൾ

uae
  •  2 hours ago
No Image

കടകളിൽ കിടന്നുറങ്ങുന്ന പ്രവാസി തൊഴിലാളികൾ ജാഗ്രതൈ; ബഹ്‌റൈനിൽ പരിശോധന ശക്തമാക്കുന്നു

bahrain
  •  2 hours ago
No Image

മദ്യപാനത്തിനിടെയുള്ള തർക്കം; അരൂരിൽ തലക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പ കേസ് പ്രതി മരിച്ചു

Kerala
  •  2 hours ago
No Image

മസാല ബോണ്ട്: ഇ.ഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ; ഹരജി നാളെ പരിഗണിക്കും

Kerala
  •  3 hours ago
No Image

സൂപ്പർതാരം പരുക്കേറ്റ് പുറത്ത്; നാലാം ടി-20യിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി

Cricket
  •  3 hours ago
No Image

നിങ്ങളുടെ മക്കൾ ചാറ്റ്ജിപിടിക്ക് അടിമയാണോ? സൂക്ഷിക്കുക: കൗമാരക്കാരന് സംഭവിച്ചത് ആർക്കും സംഭവിക്കാം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൈക്കോളജിസ്റ്റ്

Kerala
  •  3 hours ago
No Image

ലോകസമ്പന്നരുടെ ആദ്യപത്തിൽ വൻ അട്ടിമറി: ബിൽ ഗേറ്റ്‌സ് പുറത്ത്, ഒന്നാമനായി മസ്‌ക് തന്നെ; 2025-ലെ പുതിയ മാറ്റങ്ങൾ ഇങ്ങനെ!

International
  •  3 hours ago
No Image

അടുത്ത ഐപിഎല്ലിൽ ആ താരം കളിക്കില്ലെന്ന് ഉറപ്പാണ്: ഉത്തപ്പ

Cricket
  •  3 hours ago
No Image

സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപി കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

Kerala
  •  4 hours ago
No Image

സ്ഥാനാർഥികളുടെ അപ്രതീക്ഷിത വിയോ​ഗം: മാറ്റിവെച്ച തദ്ദേശ തെരഞ്ഞെടുപ്പ് ജനുവരി 12-ന്

Kerala
  •  4 hours ago