ഓടുന്ന ട്രെയിനിൽ നിന്ന് പുക; ധൻബാദ് എക്‌സ്‌പ്രസ് മുക്കാൽ മണിക്കൂർ പിടിച്ചിട്ടു
ആലപ്പുഴ: ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ധൻബാദ് എക്‌സ്‌പ്രസ് ട്രെയിനിന്റെ പിന്നിലെ ബോഗിയിൽ നിന്ന് പുക ഉയർന്നത് യാത്രക്കാരെയും അധികൃതരെയും പരിഭ്രാന്തരാക്കി. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ അരൂരിന് സമീപം എഴുപുന്ന ശ്രീനാരായണപുരത്താണ് സംഭവം.
പുക കണ്ടത് ഗേറ്റ്മാൻ
ശ്രീനാരായണപുരം റെയിൽവേ ഗേറ്റ് കടന്നുപോകുമ്പോൾ ട്രെയിനിന്റെ പിന്നിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഗേറ്റ്മാൻ ഉടൻ തന്നെ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് അടിയന്തരമായി ട്രെയിൻ നിർത്തി പരിശോധന നടത്തി. പരിശോധനയിൽ, ട്രെയിനിന്റെ ആക്‌സിൽ അമിതമായി ചൂടായതാണ് പുക ഉയരാൻ കാരണമെന്ന് കണ്ടെത്തി. തുടർന്ന് ഗാർഡ് എത്തി തകരാർ പരിഹരിച്ച ശേഷം ഏകദേശം മുക്കാൽ മണിക്കൂറിന് ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്.
ട്രെയിൻ പാളത്തിൽ നിർത്തിയിട്ടതോടെ എഴുപുന്ന അടക്കമുള്ള ഭാഗങ്ങളിലെ റെയിൽവേ ഗേറ്റുകൾ അടഞ്ഞുകിടന്നു. ഇത് റോഡ് യാത്രക്കാർ വലിയ ഗതാഗതക്കുരുക്കിൽപ്പെടാൻ കാരണമായി.
The Dhanbad Express, headed to Alappuzha, experienced a smoke eruption from its rear coach near Ezhupunna Sreenarayanapuram, causing panic among passengers and authorities. The incident occurred on Thursday evening, around 5:30 PM, prompting an immediate halt and investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."