കഴിഞ്ഞ ലോകകപ്പിൽ ഉണ്ടായിരുന്ന അവനെയും ടീമിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല: അഗാർക്കർ
2026 ഐസിസി ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഓപ്പണർ യശ്വസി ജെയ്‌സ്വാളിന് ഇടം നേടാൻ സാധിച്ചില്ല. ഓപ്പണർമാരായി അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരാണ് ടീമിൽ ഇടം പിടിച്ചത്. ജെയ്‌സ്വാളിനെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയതിന്റെ കാരണത്തെക്കുറിച്ച് സെലക്ടർ അജിത് അഗർക്കാർ തുറന്നു പറഞ്ഞു. ഏറ്റവും മികച്ച കോമ്പിനേഷനുകളെയാണ് തങ്ങൾ നോക്കുന്നതെന്നാണ് അഗാർക്കർ പറഞ്ഞത്. കഴിഞ്ഞ ലോകകപ്പ് ടീമിലുണ്ടായിരുന്ന താരമായിട്ടും ജെയ്‌സ്വാളിനെ ടീമിലെടുക്കാൻ സാധിച്ചില്ലെന്നും അഗാർക്കർ വ്യക്തമാക്കി.
''ആരും ജെയ്‌സ്വാളിനെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ ലോകകപ്പിൽ ഉണ്ടായിരുന്ന മറ്റൊരാളാണ് അദ്ദേഹം. അദ്ദേഹത്തെയും നഷ്ടമാക്കുകയാണ്. ഏറ്റവും മികച്ച കോമ്പിനേഷനുകളാണ് നോക്കുന്നത്. ഇതാണ് ഞങ്ങൾ തീരുമാനിച്ചത്. ഇത് ഇന്നോ ഇന്നലെയോ ഒരാഴ്ച മുമ്പോ തീരുമാനിച്ചതോ എന്നത് ഒരു പ്രശ്നമുള്ള കാര്യമല്ല'' അജിത് അഗാർക്കർ പറഞ്ഞു.
അതേസമയം സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ മിന്നും സെഞ്ച്വറി നേടി യശ്വസി ജെയ്‌സ്വാൾ തിളങ്ങിയിരുന്നു. മുംബൈ താരമായ ജെയ്‌സ്വാൾ ഹരിയാനക്കെതിരെയാണ് സെഞ്ച്വറി നേടിയത്. 50 പന്തുകൾ നേരിട്ട താരം 101 റൺസ് നേടിയാണ് മടങ്ങിയത്. 16 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ജെയ്‌സ്വാളിന്റെ ഇന്നിംഗ്സ്.
അതേസമയം സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ജെയ്‌സ്വാൾ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 121 പന്തിൽ പുറത്താവാതെ 116 റൺസാണ് ജെയ്‌സ്വാൾ നേടിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഇതോടെ ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യൻ താരമായി മാറാനും ജെയ്‌സ്വാളിന് സാധിച്ചു. സുരേഷ് റെയ്‌ന, രോഹിത് ശർമ്മ, കെഎൽ രാഹുൽ, വിരാട് കോഹ്‌ലി, ശുഭ്മൻ ഗിൽ എന്നിവരാണ് ജെയ്‌സ്വാളിന് പുറമെ മൂന്ന് ഫോർമാറ്റുകളിലും നൂറക്കം കടന്നവർ.
Opener Yashasvi Jaiswal was not included in the Indian squad for the 2026 ICC T20 World Cup. Abhishek Sharma, Sanju Samson and Ishan Kishan were named as openers in the team. Selector Ajit Agarkar has opened up about the reason behind Jaiswal's omission from the squad. Agarkar said that they are looking at the best combinations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."