വർഗീയതക്കെതിരേ പോരാടിയ സംഘടന: കെ. മുരളീധരൻ
തിരുവനന്തപുരം: രാജ്യത്തെ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയ്ക്കെതിരേ ശക്തമായ പോരാട്ടം നടത്തിയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമായെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. രാജ്യത്തിന്റെ ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടിയാണ് സമസ്തയുടെ നൂറാംവാർഷിക ശദാബ്ദിയാത്ര എന്നു കൂടി വ്യാഖ്യാനിക്കാം.
ആത്മീയതയോടൊപ്പം ഭൗതിക വിദ്യാഭ്യാസത്തിനും സമസ്ത മുന്നിട്ടിറങ്ങിയത് രാജ്യത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. തലസ്ഥാനത്തെ ഈ ഉജ്ജ്വല സ്വീകരണവും അതു കൊണ്ടാണ്. കേവലം ചെറിയ മഴയത്ത് മുളക്കുന്ന പ്രശ്‌നങ്ങൾ ഒരിക്കലും സമസ്തയുടെ പ്രയാണത്തിന് വിഖാതമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സമഗ്രവോട്ടർ പട്ടികയെ ചൊല്ലിയുള്ള ആശങ്ക കേരളത്തിലും നിലനിൽക്കുന്നു. ഇതിന് എല്ലാവരും ഒരുമിച്ച് നിന്ന് പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
congress leader k. muraleedharan said that samastha kerala jam’iyyathul ulama is a movement that has waged a strong struggle against both majority and minority communalism in the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."