HOME
DETAILS

ശതാബ്ദി സന്ദേശം പകരാൻ യാത്ര ഇന്ന് മൂന്ന് ജില്ലകളിൽ

  
Web Desk
December 21, 2025 | 2:16 AM

samastha centenary sandesha yatra in three districts today

തിരുവനന്തപുരം: സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശയാത്ര കന്യാകുമാരിയും തിരുവനന്തപുരവും കൊല്ലവും പിന്നിട്ട് ഇന്ന് പത്തനംതിട്ടയിലെത്തും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ജാഥയുടെ പര്യടനം.

പത്തനംതിട്ട ആയ്യൂർ കൊട്ടാരക്കര അടൂർ-ആദിക്കാട്ടുകുളങ്ങര വഴി പന്തളം കടക്കാട് വഴി പന്തളത്ത് എത്തും. കടക്കാട് മസ്ജിദ് ജംങ്ഷനിൽ രാവിലെ  9.30ന് സ്വീകരണസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ഹാജി എസ്. മുഹമ്മദ്‌ ഷുഹൈബ് അധ്യക്ഷനാവും. മുസ്തഫ മാസ്റ്റർ മുണ്ടുപാറ, സാലിം ഫൈസി കുളത്തൂർ വിഷയാവതരണം നടത്തും. പന്തളത്തെ സ്വീകരണത്തിനുശേഷം ജാഥ അക്ഷര നഗരിയായ കോട്ടയത്തേക്ക്. കടക്കാട്, കായംകുളം, തോട്ടപ്പള്ളി അമ്പലപ്പുഴ, തകഴി എടത്വാ വഴി ചങ്ങനാശ്ശേരിയിലെത്തും. ചങ്ങനാശ്ശേരിയിൽ നിന്ന് കോട്ടയത്തേക്ക്. 2.30ന് കോട്ടയം തിരുനക്കര മൈതാനിയിലെ സ്വീകരണസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ എസ്.എം ഫുആദ് ഹാജി അധ്യക്ഷനാവും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയാവും. 
ശുഐബുൽ ഹൈതമി, മുജ്തബ ഫൈസി, സ്വാലിഹ് അൻവരി ചേകനൂർ വിഷയാവതരണം നടത്തും. രണ്ട് ജില്ലയിലെ സ്വീകരങ്ങൾക്കുശേഷം കുട്ടനാട്ടിലേക്ക്.  മങ്കൊമ്പ് കളർകോട് വഴി ആലപ്പുഴ സിവിൽ സ്റ്റേഷൻ പരിസരത്തെത്തുന്ന ജാഥയെ ആലപ്പുഴ പൊലിസ് പരേഡ് ഗ്രൗണ്ടിൽ സ്വീകരിച്ച് സമസ്തയുടെ ചരിത്രപ്രസിദ്ധമായ 90ാം വാർഷിക മഹാസമ്മേളനം നടന്ന ആലപ്പുഴ ബീച്ചിലേക്ക്.

വൈകീട്ട് നാലിന് പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സമസ്ത ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ അബ്ദുറഹ്മാൻ അൽ ഖാസിമി അധ്യക്ഷനാവും. അബ്ദുസമദ് പൂക്കോട്ടൂർ, സുലൈമാൻ ദാരിമി ഏലംകുളം, അഹ്മദ് കബീർ ബാഖവി കാഞ്ഞാർ, സത്താർ പന്തല്ലൂർ സംബന്ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ബ്ലൂ ഇക്കോണമി നയം; കേരളത്തില്‍ മീന്‍ കിട്ടാക്കനിയാകും

Kerala
  •  4 hours ago
No Image

വീണ്ടും ജീവനെടുത്ത് കടുവ; വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി, ഒടുവില്‍ ചേതനയറ്റ് മാരന്‍

Kerala
  •  4 hours ago
No Image

താലൂക്ക് ആശുപത്രിയിലെ നവജാത ശിശുക്കളുടെ യൂണിറ്റില്‍ ഭക്ഷണാവശിഷ്ടം കടിച്ചു പിടിച്ച് എലി; ഇന്‍ഡോറില്‍ രണ്ടു കുട്ടികള്‍ എലിയുടെ കടിയേറ്റ് മരിച്ചത് മാസങ്ങള്‍ക്കുള്ളില്‍

National
  •  5 hours ago
No Image

ബംഗ്ലാദേശികളെന്നാരോപിച്ച് അസമിൽ 15 പേരെ നാടുകടത്തി; കുടുംബങ്ങൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെ

National
  •  5 hours ago
No Image

ഹിന്ദുത്വവാദികൾ പ്രതികളായ അജ്മീർ ദർഗ സ്ഫോടനക്കേസ്; വീണ്ടും തുറക്കാൻ സുപ്രിംകോടതി നിർദേശം

National
  •  5 hours ago
No Image

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; ആക്രമിച്ചത് 15 ഓളം പേര്‍, സ്ത്രീകള്‍ക്കും പങ്ക്

Kerala
  •  5 hours ago
No Image

നമ്മള്‍ എന്തുകൊണ്ട് തോറ്റു..? അന്തര്‍ധാരയും റാഡിക്കലായ മാറ്റവും.. പിറന്നത് മൂർച്ചയേറിയ ആക്ഷേപഹാസ്യങ്ങൾ 

Kerala
  •  5 hours ago
No Image

ഭരണാനുമതിയുണ്ട്; പക്ഷേ, ഫണ്ടില്ല പൊലിസിനുള്ള 'ബോഡി വോൺ കാമറ' പദ്ധതി കടലാസിൽ

Kerala
  •  5 hours ago
No Image

വി.സി നിയമനത്തിലെ മുഖ്യമന്ത്രി-ഗവർണർ സമവായം; ആദ്യം എതിർപ്പ്; പിന്നാലെ പ്രതിരോധവുമായി സി.പി.എം

Kerala
  •  5 hours ago
No Image

ശ്രീനിവാസന്‍ ഇനി ചിരിയുടെ ഓര്‍മക്കൂട്ടില്‍; വിട നല്‍കാന്‍ കേരളം; സംസ്‌കാരം രാവിലെ പത്തിന്

Kerala
  •  5 hours ago