ദേശീയ ആരോഗ്യ മിഷൻ ഫണ്ടിലും കേന്ദ്രത്തിന്റെ അട്ടിമറി; ആരോഗ്യരംഗം പ്രതിസന്ധിയിലാകും
തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുള്ള എന്‍.എച്ച്.എം (ദേശീയ ആരോഗ്യ മിഷന്‍) ഫണ്ടില്‍ കേന്ദ്രം പിടിമുറുക്കിയതോടെ കേരളത്തിലെ ആരോഗ്യരംഗം പ്രതിസന്ധിയിലാകും. പുതിയ ആശുപത്രി കെട്ടിടങ്ങളുടെ നിര്‍മാണം, പദ്ധതികള്‍ ആരംഭിക്കല്‍, സ്റ്റാഫുകളെ നിയമിക്കല്‍ എന്നിവയെ അടക്കം ഇത് ബാധിക്കും. എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി വിവിധ ആരോഗ്യ പരിപാടികള്‍ക്ക് വേണ്ട സാമ്പത്തികസഹായം നല്‍കുന്നതിനാണ് ഫണ്ട് ഉപയോഗിക്കുന്നത്. ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ പല പദ്ധതികളും വെട്ടിച്ചുരുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഫണ്ട് അനുവദിക്കുന്നതിനും വിനിയോഗിക്കുന്നതിനും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണമുണ്ട്. ഗ്രാമീണ, നഗര മേഖലകളില്‍ ആരോഗ്യകേന്ദ്രങ്ങള്‍, ഡോക്ടര്‍മാര്‍, സ്റ്റാഫുകള്‍ എന്നിവരുടെ നിയമനം, സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, പ്രസവ, നവജാതശിശു, ശിശു, കൗമാരക്കാരുടെ ആരോഗ്യം മെച്ചപ്പെടുത്തുക, മെഡിക്കല്‍ ഓഫിസര്‍മാര്‍, സപ്പോര്‍ട്ടിങ് സ്റ്റാഫ് എന്നിവരുടെ ശമ്പളം നല്‍കുക, പ്രാദേശിക സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള നിര്‍മാണം/പരിപാലനം എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്.
കേന്ദ്രസര്‍ക്കാര്‍ ഫണ്ട് സംസ്ഥാനങ്ങള്‍ക്കാണ് കൈമാറുന്നത്. സംസ്ഥാനം ആരോഗ്യ സൊസൈറ്റികള്‍ വഴിയാണ് ഫണ്ട് വിതരണം ചെയ്തിരുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിസിന്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളവും എന്‍.എച്ച്.എം ആണ് നല്‍കുന്നത്.
with the central government tightening control over the nhm (national health mission) funds for the states, the health sector in kerala is likely to face a crisis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."