HOME
DETAILS

ശ്രീനിവാസന്‍ ഇനി ചിരിയുടെ ഓര്‍മക്കൂട്ടില്‍; വിട നല്‍കാന്‍ കേരളം; സംസ്‌കാരം രാവിലെ പത്തിന്

  
December 21, 2025 | 2:55 AM

sreenivasan beloved malayalam filmmaker and actor passes away in kochi

 


കൊച്ചി: സിനിമയിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച സ്വന്തം ശ്രീനി ഇനി ഓര്‍മയില്‍. ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനായി കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 10ന് ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

കഴിഞ്ഞ 13 വര്‍ഷമായി താന്‍ ജീവിക്കുകയും സ്‌നേഹിക്കുകയും പണിയെടുക്കുകയും ചെയ്ത വീട്ടുവളപ്പിലാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമം. 2012ലാണു കണ്ടനാട്ടെ വീടിരിക്കുന്ന സ്ഥലവും ഏക്കറുകള്‍ പരന്നു കിടക്കുന്ന തരിശായ പാടശേഖരങ്ങളും ശ്രീനിവാസന്‍ വാങ്ങുന്നത്. തരിശുപാടങ്ങളെ അദ്ദേഹം കൃഷിനിലങ്ങളാക്കി.

കണ്ണൂര്‍ പാട്യം സ്വദേശിയായ ശ്രീനിവാസന്‍ പിഎ ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 1984ല്‍ പ്രിയദര്‍ശന്റെ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയായിരുന്നു തിരക്കഥ എഴുതിത്തുടങ്ങിയത്. 48 വര്‍ഷം നീണ്ട സിനിമാജീവിതത്തില്‍ 54 സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ശ്രീനിവാസന്‍ 2 ചിത്രങ്ങള്‍ സംവിധാനവും ചെയ്തു. 54ല്‍ 32 സിനിമകള്‍ സത്യന്‍ അന്തിക്കാടിനും പ്രിയദര്‍ശനും വേണ്ടിയായിരുന്നു.

ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് 1998ല്‍ സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.1989 ല്‍ വടക്കുനോക്കിയന്ത്രത്തിന് മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മഴയെത്തും മുന്‍പേ, സന്ദേശം എന്നീ സിനിമകള്‍ക്ക് തിരക്കഥകള്‍ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ സിനിമ, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലിയര്‍പ്പിച്ചു. ഭാര്യ: വിമല. മക്കള്‍: വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍. മരുമക്കള്‍: ദിവ്യ, അര്‍പ്പിത.

 

veteran malayalam filmmaker and actor sreenivasan passed away on sunday morning at 8:25 am at the thrippunithura taluk hospital in kochi. he was admitted after experiencing discomfort while being taken for dialysis. the funeral will be held at 10 am today at his residence in kandanad, udayamperoor.sreenivasan will be laid to rest in the same homestead where he lived and worked for the past 13 years. he purchased the kandanad property in 2012 and transformed the surrounding barren paddy fields into cultivable land, reflecting his love for farming and sustainable living.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ സമയപരിധി വീണ്ടും നീട്ടണമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ 

Kerala
  •  4 hours ago
No Image

ദേശീയ ആരോ​ഗ്യ മിഷൻ ഫണ്ടിലും കേന്ദ്രത്തിന്റെ അട്ടിമറി; ആരോഗ്യരംഗം പ്രതിസന്ധിയിലാകും

Kerala
  •  4 hours ago
No Image

ശതാബ്ദി സന്ദേശം പകരാൻ യാത്ര ഇന്ന് മൂന്ന് ജില്ലകളിൽ

Kerala
  •  4 hours ago
No Image

എസ്.ഐ.ആറില്‍ അര്‍ഹരായ ഒരാള്‍പോലും പുറത്താകരുത്: ജിഫ്‌രി തങ്ങള്‍; വാര്‍ത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍

Kerala
  •  4 hours ago
No Image

വർഗീയതക്കെതിരേ പോരാടിയ സംഘടന: കെ. മുരളീധരൻ

samastha-centenary
  •  5 hours ago
No Image

അനന്തപുരിയിലും ദേശിങ്ങനാട്ടിലും ഉജ്ജ്വല വരവേൽപ്പ്; ജനഹൃദയങ്ങളിൽ ശതാബ്ദി സന്ദേശയാത്ര

Kerala
  •  5 hours ago
No Image

തദ്ദേശസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ ഇന്ന്; ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകളിൽ രാവിലെ 10നും കോർപറേഷനുകളിൽ 11.30നുമാണ് സത്യപ്രതിജ്ഞ

Kerala
  •  5 hours ago
No Image

മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് തല്ലിച്ചതച്ചെന്ന് കുടുംബം; സംഭവം തിരുവനന്തപുരത്ത്

Kerala
  •  12 hours ago
No Image

തൃശ്ശൂരിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് അടുക്കളയിൽ

Kerala
  •  13 hours ago
No Image

'മെസ്സിക്കായി കോടികൾ, ഇന്ത്യൻ ഫുട്‌ബോളിന് അവഗണന'; തുറന്നടിച്ച് ഇന്ത്യൻ നായകൻ

Football
  •  13 hours ago