HOME
DETAILS

ഈടുനിൽക്കും, സുരക്ഷയേറും; പുതിയ ഒരു റിയാലിന്റെ പോളിമർ നോട്ട് പുറത്തിറക്കി ഒമാൻ സെൻട്രൽ ബാങ്ക്

  
December 21, 2025 | 7:09 AM

oman to issue polymer banknotes for the first time

മസ്‌കത്ത്: ഒമാൻ കറൻസി ചരിത്രത്തിൽ ആദ്യമായി പോളിമർ നോട്ടുകൾ പുറത്തിറക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO). ഒരു റിയാലിന്റെ സ്മാരക കറൻസിയായി പുറത്തിറക്കുന്ന ഈ നോട്ട് 2026 ജനുവരി 11 മുതൽ വിപണിയിലെത്തും.

നിലവിലുള്ള കോട്ടൺ നോട്ടുകളെക്കാൾ കൂടുതൽ ഈടുനിൽക്കുന്നതും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോട് കൂടിയതുമാണ് ഈ പുതിയ പോളിമർ കറൻസി. 145 x 76 mm ആണ് നോട്ടിന്റെ വലുപ്പം.

ഒമാന്റെ ദേശീയ നേട്ടങ്ങളെ വിളിച്ചോതുന്ന രീതിയിലാണ് നോട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. നോട്ടിന്റെ മുൻഭാ​ഗത്ത് ഒമാൻ ബൊട്ടാണിക് ഗാർഡന്റെ ദൃശ്യവും, പിൻഭാ​ഗത്ത് സയ്യിദ് താരിഖ് ബിൻ തൈമൂർ കൾച്ചറൽ കോംപ്ലക്സ്, ദുഖം പോർട്ട്, റിഫൈനറി എന്നിവയുടെ ദൃശ്യങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.

നോട്ടിന്റെ പ്രധാന ആകർഷണം, ഒമാൻ ബൊട്ടാണിക് ഗാർഡനിലെ കമാനാകൃതിയിലുള്ള ജനാലകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആലേഖനം ചെയ്തിരിക്കുന്ന അതിലെ വലിയ സുതാര്യമായ ജനാലയാണ്. 

കൂടാതെ, നോട്ടിന്റെ മുൻവശത്ത് കുന്തിരിക്ക മരത്തിന്റെ ചിത്രം പതിപ്പിച്ച, നിറം മാറുന്ന പ്രത്യേക ഫോയിൽ സ്ട്രിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. നോട്ടിന്റെ പിൻഭാഗത്ത് നിറം മാറുന്ന മഷിയിൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ ഔദ്യോഗിക മുദ്ര ആലേഖനം ചെയ്തിട്ടുണ്ട്. കള്ളനോട്ടുകൾ തടയാൻ സഹായിക്കുന്ന ഇത്തരം നൂതന സംവിധാനങ്ങൾ ഇതാദ്യമായാണ് ഒമാൻ കറൻസിയിൽ അവതരിപ്പിക്കുന്നത്.

2026 ജനുവരി 11 മുതൽ നിലവിലുള്ള നോട്ടുകൾക്കൊപ്പം ഈ പുതിയ പോളിമർ നോട്ടുകളും വിനിമയത്തിന് ഉപയോഗിക്കാം. കൂടാതെ, കറൻസി ശേഖരണം നടത്തുന്നവർക്കായി 10,000 പ്രത്യേക പാക്കേജ്ഡ് നോട്ടുകളും അൺകട്ട് 1,000 നോട്ട് ഷീറ്റുകളും ബാങ്ക് ലഭ്യമാക്കും. 2026 ജനുവരി 11 മുതൽ റൂവി, സലാല, സോഹാർ എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്ക് എക്സ്ചേഞ്ച് കൗണ്ടറുകൾ വഴിയും, ഓപ്പറ ഗലേറിയയിലെ ഒമാൻ പോസ്റ്റ് ഔട്ട്‌ലെറ്റ് വഴിയും ഇവ വാങ്ങാവുന്നതാണ്.

The Central Bank of Oman (CBO) is set to introduce polymer banknotes for the first time in the country's history, with a commemorative one-rial note scheduled for release on January 11, 2026.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രാഫിക് നിയമം ലംഘിച്ച വാഹനം പൊലിസ് തടഞ്ഞു; പരിശോധനയിൽ പിടിച്ചെടുത്തത് 770 ലിറിക്ക ഗുളികകൾ; യുവാവ് അറസ്റ്റിൽ

Kuwait
  •  5 hours ago
No Image

നിതീഷ് കുമാര്‍ ഹിജാബ് വലിച്ചുനീക്കിയ ഡോക്ടര്‍ ജോലിക്ക് എത്തിയില്ല

National
  •  5 hours ago
No Image

സമസ്ത സമൂഹത്തിന്റെ അംഗീകാരം നേടിയ സംഘടന: സമദ് മേപ്പുറത്ത് (മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌)

samastha-centenary
  •  5 hours ago
No Image

സമസ്തയുടെ സന്ദേശം വരും തലമുറകളിലേക്ക് കൈമാറുക: ജമലുല്ലൈലി തങ്ങൾ

samastha-centenary
  •  5 hours ago
No Image

ബഹ്‌റൈനിലെ അൽ അരീൻ റിസർവ് ഇനി മുതൽ 'മുഹമ്മദ് ബിൻ സായിദ് നേച്ചർ റിസർവ്'; പേര് മാറ്റം യുഎഇ പ്രസിഡന്റിനോടുള്ള ആദരമായി

bahrain
  •  5 hours ago
No Image

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ വീട്ടില്‍നിന്ന്  കള്ളനോട്ടുകെട്ടുകള്‍ കണ്ടെത്തി

Kerala
  •  6 hours ago
No Image

തണുത്ത് വിറച്ച് വടക്കേ ഇന്ത്യ; കനത്ത മൂടല്‍മഞ്ഞ്, വിമാന സര്‍വിസുകളെ ബാധിച്ചു

National
  •  6 hours ago
No Image

ടിക്കറ്റ് നിരക്ക് താങ്ങാനാവുന്നില്ല; ഈ ക്രിസ്മസിന് നാടണയാൻ മടിച്ച് പ്രവാസികൾ; പകരം യാത്ര വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്

uae
  •  6 hours ago
No Image

മഴ മാറി; ദുബൈയിൽ നിന്ന് ഷാർജയിലേക്കും അജ്മാനിലേക്കുമുള്ള ഇന്റർസിറ്റി ബസ് സർവിസുകൾ പുനരാരംഭിച്ചു

uae
  •  6 hours ago
No Image

എസ്.ഐ.ആര്‍: കേരളത്തില്‍ 'അജ്ഞാത വോട്ടര്‍മാര്‍' കൂടുതലും ബി.ജെ.പി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളില്‍; പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ബി.ജെ.പി മണ്ഡലങ്ങളില്‍ 

Kerala
  •  7 hours ago