ട്രാഫിക് നിയമം ലംഘിച്ച വാഹനം പൊലിസ് തടഞ്ഞു; പരിശോധനയിൽ പിടിച്ചെടുത്തത് 770 ലിറിക്ക ഗുളികകൾ; യുവാവ് അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റയിൽ വൻതോതിൽ ലഹരിഗുളികകൾ കൈവശംവെച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ അൽ-ഖസർ ഏരിയയിൽ നടത്തിയ പരിശോധനയിലാണ് 770 ലിറിക്ക (Lyrica) ഗുളികകളുമായി യുവാവ് പിടിയിലായത്.
പതിവ് പട്രോളിംഗിനിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ച ഒരു വാഹനം ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി. സംശയം തോന്നിയ ഉദ്യോഗസ്ഥർ വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് 770 ലഹരിഗുളികകൾ കണ്ടെത്തിയത്. ഇവ വിൽപനയ്ക്കായി കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക നിഗമനം.
പുതിയ നിയമം നിലവിൽ
ലഹരിക്കടത്തുകാർക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ വരെ നൽകാവുന്ന പുതിയ മയക്കുമരുന്ന് നിയമം നടപ്പിലാക്കി ആദ്യ ആഴ്ചയിലാണ് ഈ അറസ്റ്റ് എന്നത് ശ്രദ്ധേയമാണ്. പുതിയ നിയമം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപക പരിശോധനകൾ നടത്തിവരികയാണ്.
പിടിച്ചെടുത്ത മയക്കുമരുന്നും പ്രതിയെയും തുടർനടപടികൾക്കായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. പ്രതിക്ക് ലഹരിമരുന്ന് മാഫിയകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ പുതിയ നിയമപ്രകാരമുള്ള ശിക്ഷ പ്രതിക്ക് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതുജന സുരക്ഷ ഉറപ്പാക്കാൻ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
A man was arrested in Jahra, Kuwait, for possessing 770 Lyrica pills, a narcotic substance, during a security operation led by the Jahra Security Directorate in the Al-Qasr area. The suspect, a Bedouin, was found with the pills hidden in his vehicle and has been referred to the General Department for Drug Control for further investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."