യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ വീട്ടില്‍നിന്ന് കള്ളനോട്ടുകെട്ടുകള്‍ കണ്ടെത്തി
കാസര്‍കോട്: നിരോധിത നോട്ടിടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ദേശീയപാതയോരത്ത്‌നിന്ന് തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയുടെ വീട്ടില്‍നിന്ന് കള്ളനോട്ട് ശേഖരവും നോട്ടെണ്ണുന്ന യന്ത്രവും പൊലിസ് കണ്ടെത്തി. കേസിലെ പ്രതിയായ ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ കെ. വിജയന്റെ (55) ചെര്‍ക്കള കോലാച്ചിയടുക്കത്തെ വീട്ടില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് 1000,2000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയത്. ഇതോടൊപ്പം റിസര്‍വ് ബാങ്ക് പിന്‍വലിച്ച 500 രൂപയുടെ നോട്ടുകളും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
വീട്ടിലെ ഷെഡില്‍ നിന്നാണ് നോട്ടുകള്‍ പൊലിസ് കണ്ടെത്തിയത്. ഇടപാടുകാര്‍ക്ക് കൈമാറുന്നതിനായി നോട്ടുകള്‍ കെട്ടാക്കിയ നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ യഥാര്‍ഥ നോട്ടെന്നു തോന്നുന്ന രീതിയിലാണ് നോട്ടുകള്‍ ഇവിടെ സൂക്ഷിച്ചിരുന്നത്. നോട്ടിനു പിറകില്‍ വെള്ളക്കടലാസും ഒളിപ്പിച്ചിട്ടുണ്ട്. യഥാര്‍ഥ നോട്ടിന്റെ അതേ ഭാരം കിട്ടുന്നതിനാണ് ഇത്തരത്തില്‍ കടലാസുകള്‍ നോട്ടുകള്‍ക്കിടയില്‍ വച്ചത്. കേസിന്റെ തുടരന്വേഷണത്തിനായി പ്രതികളെ പൊലിസ് ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
കേസ് അന്വേഷിക്കുന്ന സംഘത്തലവന്‍ കാസര്‍കോട് ടൗണ്‍ എസ്.ഐ കെ. രാജീവന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
Police seized a large quantity of counterfeit currency notes and a currency counting machine from the house of an accused in a kidnapping case in Kasaragod, Kerala. The accused allegedly kidnapped a youth following a dispute related to illegal currency transactions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."