മഴ മാറി; ദുബൈയിൽ നിന്ന് ഷാർജയിലേക്കും അജ്മാനിലേക്കുമുള്ള ഇന്റർസിറ്റി ബസ് സർവിസുകൾ പുനരാരംഭിച്ചു
ദുബൈ: ദുബൈയിൽ നിന്ന് ഷാർജയിലേക്കും അജ്മാനിലേക്കും ഉള്ള ഇന്റർസിറ്റി ബസ് സർവിസുകൾ പുനരാരംഭിച്ചതായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
കാലാവസ്ഥ മെച്ചപ്പെട്ടതോടെ ദുബൈ, ഷാർജ, അജ്മാൻ എന്നീ നഗരങ്ങൾക്കിടയിലുള്ള ബസ് യാത്രകൾ ഇനി തടസ്സമില്ലാതെ തുടരും.
ഡിസംബർ 19-ന് ശക്തമായ മഴയും മോശം കാലാവസ്ഥയും കാരണം സുരക്ഷ മുൻനിർത്തി ആർടിഎ ബസ് സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ശക്തമായ മഴ, കാറ്റ്, ഇടിമിന്നൽ, ആലിപ്പഴ വീഴ്ച, പൊടിക്കാറ്റ്, കടൽക്ഷോഭം എന്നിവയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായിരുന്നു ആർടിഎയുടെ ഈ നടപടി.
യാത്രക്കാർക്ക് ഇപ്പോൾ പഴയതുപോലെ തന്നെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് ഈ നഗരങ്ങളിലേക്ക് യാത്ര ചെയ്യാവുന്നതാണ്.
The Dubai Roads and Transport Authority (RTA) has announced the resumption of intercity bus services between Dubai, Sharjah, and Ajman, following improved weather conditions. The services, which were previously suspended due to heavy rainfall, are now operational, providing seamless travel options for passengers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."