വാളയാര്‍ ആള്‍ക്കൂട്ടകൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്, രാം നാരായണ്‍ വര്‍ഗീയ-വംശീയ വിഷത്തിന്റെ ഇര: എം.ബി രാജേഷ്
പാലക്കാട്: കഞ്ചിക്കോട്ട് അതിഥി തൊഴിലാളിയായ രാം നാരായണ്‍ ഭയ്യാല്‍ ആള്‍ക്കൂട്ടക്കൊലപാതകത്തിന് ഇരയായ സംഭവത്തിന് പിന്നില്‍ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണെന്ന് മന്ത്രി എം.ബി രാജേഷ്.
'വംശീയ വിദ്വേഷത്തില്‍ നിന്നും വംശീയ രാഷ്ട്രീയത്തില്‍ നിന്നും ഉണ്ടാവുന്നതാണ്. സംഘപരിവാര്‍ രാജ്യമാകെ പടര്‍ത്തി കൊണ്ടിരിക്കുന്ന വര്‍ഗീയ, വംശീയ വിഷത്തിന്റെ ഇരയാണ് രാം നാരായണന്‍. സംഘപരിവാര്‍ നേതൃത്വത്തിന് നേരെ ഒരു ചോദ്യവും വരുന്നില്ലല്ലോ. പ്രതികള്‍ അവരുടെ പ്രവര്‍ത്തകരാണ് എന്ന കാര്യത്തില്‍ അവര്‍ മിണ്ടുന്നതേയില്ലല്ലോ. ആ വിദ്വേഷ രാഷ്ട്രീയം അവര്‍ മറച്ചുവെയ്ക്കുകയാണ്. വിദ്വേഷ രാഷ്ട്രീയം മറച്ചുവെയ്ക്കുക വഴി ആ വിദ്വേഷ രാഷ്ട്രീയത്തിന് വളമിടുകയാണ്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പഴുതടച്ച നടപടികള്‍ ഉണ്ടാവും'- എം ബി രാജേഷ് പറഞ്ഞു.
വാളയാര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ്- ബിജെപി ക്രിമിനലുകളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആരോപിച്ചു. ആര്‍.എസ്.എസിന് വേണ്ടി കൊടുംക്രൂരത ചെയ്യുന്നവരാണ് ഇത് ചെയ്തതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.
അതേസമയം, രാംനാരായണന്‍ ബാഗേലിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. രാം നാരായണിന്റെ ബന്ധുക്കളുമായി മന്ത്രി കെ രാജനും ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. 10 ലക്ഷം രൂപയില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കാമെന്ന് നന്ത്രി രാജന്‍ ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. മൃതദേഹം എംബൈം ചെയ്ത ശേഷം ചത്തീസ്ഗഡിലേക്ക് സര്‍ക്കാര്‍ ചെലവില്‍ എത്തിക്കും. രാമനാരായണന്റെ ബന്ധുക്കളേയും വിമാനമാര്‍ഗം നാട്ടിലെത്തിക്കും.കൂടാതെ, എസ്.സി/എസ്.ടി അട്രോസിറ്റി ആക്ട് പ്രകാരമുള്ള കൂടുതല്‍ ആനുകൂല്യങ്ങളും കുടുംബത്തിന് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala Minister M.B. Rajesh has alleged that the mob lynching of migrant worker Ram Narayan Baghel at Walayar in Palakkad was a result of RSS-led communal and racial hatred. He stated that the crime was a direct outcome of the divisive politics spread by the Sangh Parivar across the country and assured that the government would take strict legal action to ensure maximum punishment for the accused.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."