നിതീഷ് കുമാർ നിഖാബ് വലിച്ചുനീക്കിയ സംഭവം: അപമാനിതയായ വനിതാ ഡോക്ടർ ജോലിയിൽ പ്രവേശിച്ചില്ല; മൂന്ന് ലക്ഷം ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ജാർഖണ്ഡ്
ന്യൂഡല്‍ഹി: ബിഹാറില്‍ പൊതുവേദിയില്‍വച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിഖാബ് വലിച്ചുരിയതിനെത്തുടര്‍ന്ന് അപമാനിതയായ വനിതാ ഡോക്ടര്‍ നുസ്‌റത്ത് പര്‍വീന്‍ സര്‍ക്കാര്‍ സര്‍വിസില്‍ പ്രവേശിച്ചില്ല. ബിഹാറില്‍ ഒഴിവുള്ള 100 ആയുഷ് ഡോക്ടര്‍മാരുടെ ഒഴിവിലേക്കുള്ള നിയമന കത്ത് പ്രകാരം നുസ്‌റത്ത് ശനിയാഴ്ചയായിരുന്നു ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്നത്. എന്നാല്‍ ശനിയാഴ്ച വൈകുന്നേരം 6 മണി വരെ പട്‌ന സര്‍ദാറിന് കീഴിലുള്ള സബല്‍പൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ (സി.എച്ച്.സി) ഡോക്ടറായി അവര്‍ പ്രവേശിച്ചില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. എന്നാല്‍ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള കാലയളവ് നീട്ടി പുതിയ തീയതി ആരോഗ്യ വകുപ്പ് നല്‍കിയാല്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, വനിതാ ഡോക്ടര്‍ക്ക് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ സംസ്ഥാന ആരോഗ്യമന്ത്രി ഇര്‍ഫാന്‍ അന്‍സാരി സര്‍ക്കാര്‍ ജോലി വാഗ്ദാനംചെയ്തു. പ്രതിമാസം മൂന്ന് ലക്ഷം രൂപ ശമ്പളത്തില്‍ ഇഷ്ടമുള്ള പോസ്റ്റില്‍ നിയമിക്കാമെന്നാണ് മന്ത്രിയുടെ വാഗ്ദാനം.
കഴിഞ്ഞയാഴ്ച പുതുതായി നിയമനം ലഭിച്ച ഡോക്ടര്‍മാര്‍ക്ക് സാക്ഷ്യപത്രം വിതരണംചെയ്യുന്നതിനിടെയാണ് നിതീഷ് കുമാര്‍ യുവതിയുടെ നിഖാബ് പരസ്യമായി ഊരിമാറ്റിയത്. നിയമന കത്ത് വാങ്ങാന്‍ വേദിയില്‍ കയറിയ വനിതാ ഡോക്ടറുടെ മുഖത്ത് നോക്കി ഇത് എന്താണെന്ന് ചോദിച്ച ശേഷം മുഖ്യമന്ത്രി കുനിഞ്ഞ് നിഖാബ് പിടിച്ച് വലിക്കുകയായിരുന്നു. സംഭവത്തില്‍ നിതീഷിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. യു.പി, തെലങ്കാന എന്നിവിടങ്ങളില്‍ നിതീഷിനെതിരേ പരാതി ഫയല്‍ ചെയ്തിട്ടുണ്ട്.
nusrat parveen, a female doctor who was humiliated after chief minister nitish kumar tore off her niqab in a public forum in bihar, has not entered government service.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."