HOME
DETAILS

കുവൈത്തിൽ ആരോഗ്യ ഇൻഷുറൻസ് പുതുക്കാൻ പ്രവാസികളുടെ വൻ തിരക്ക്; രണ്ട് ദിവസത്തിനുള്ളിൽ നടന്നത് 70,000 ഇടപാടുകൾ

  
December 24, 2025 | 2:21 PM

expatriates rush to renew health insurance in kuwait records seventy thousand transactions within two days

കുവൈത്ത് സിറ്റി: ആരോഗ്യ ഇൻഷുറൻസ് പുതുക്കാനുള്ള ഫീസ് വർദ്ധനവ് പ്രബാല്യത്തിൽ വരുന്നതിനു തൊട്ടുമുമ്പ് നടപടികൾ പൂർത്തിയാക്കാൻ കുവൈത്തിലെ പ്രവാസികൾക്കിടയിൽ വൻ തിരക്ക്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഏകദേശം 70,000 ആരോഗ്യ ഇൻഷുറൻസ് ഇടപാടുകളാണ് നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പുതിയ നിയമപരിഷ്കാരങ്ങളുടെ ഭാഗമായി ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ ഫീസ് 10 ദിനാറിൽ നിന്ന് 20 ദിനാറായി വർദ്ധിപ്പിച്ചിരുന്നു. വർദ്ധിച്ച നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിലാണ് പഴയ നിരക്കിൽ നടപടികൾ പൂർത്തിയാക്കാൻ പ്രവാസികൾ തിടുക്കം കൂട്ടുന്നത്. ആറ് ഗവർണറേറ്റുകളിലുമുള്ള റെസിഡൻസി അഫയേഴ്‌സ് വകുപ്പുകളിൽ തിങ്കളാഴ്ച കനത്ത തിരക്കാണ് അനുഭവപ്പെട്ടത്.

ഇൻഷുറൻസ് പുതുക്കുന്നതിനൊപ്പം റെസിഡൻസി പുതുക്കൽ, ഫാമിലി വിസ അപേക്ഷകൾ തുടങ്ങിയ കാര്യങ്ങൾക്കായും സേവന കേന്ദ്രങ്ങളിൽ വലിയ ജനക്കൂട്ടം എത്തി. നിലവിൽ താമസരേഖകൾ കാലഹരണപ്പെടാൻ പോകുന്നവർക്കും ഓൺലൈനായി അപേക്ഷ നൽകി നേരിട്ട് ഹാജരാകാൻ നിർദ്ദേശം ലഭിച്ചവർക്കുമാണ് റെസിഡൻസി വകുപ്പുകൾ മുൻഗണന നൽകുന്നത്.

സാങ്കേതികമായ അപ്‌ഡേഷനുകൾ നടത്തുന്നതിനായി റെസിഡൻസി സേവനങ്ങളുമായി ബന്ധപ്പെട്ട ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ രാത്രി 10 മണി മുതൽ പുലർച്ചെ 2 മണി വരെ ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി നിർത്തിവച്ചിരുന്നു. അപേക്ഷകരുടെ എണ്ണത്തിലുണ്ടായ അഭൂതപൂർവമായ വർദ്ധനവ് പരിഗണിച്ച് സാങ്കേതിക തകരാറുകൾ ഒഴിവാക്കാൻ പ്രത്യേക ടെക്നിക്കൽ ടീമുകളെയും മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.

നിലവിലെ നിയമപ്രകാരം, റെസിഡൻസി കാലാവധി അവസാനിക്കുന്നതിന് ആറ് മാസം മുമ്പ് തന്നെ പ്രവാസികൾക്ക് തങ്ങളുടെയും ആശ്രിതരുടെയും താമസരേഖകൾ പുതുക്കാവുന്നതാണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ പ്രവാസികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

kuwait witnessed a massive rush of expatriates renewing health insurance as new rules took effect. officials confirmed nearly seventy thousand transactions completed within two days highlighting increased compliance awareness system capacity and growing demand for timely insurance renewal among foreign residents

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് ഹസാരെ ട്രോഫിയിൽ കോലി-രോഹിത് വെടിക്കെട്ട്; ഡൽഹിക്കും മുംബൈക്കും തകർപ്പൻ ജയം

Cricket
  •  5 hours ago
No Image

ദുബൈയിൽ മുൻഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ റഷ്യൻ സ്വദേശി പിടിയിൽ; ഹോട്ടൽ ജീവനക്കാരന്റെ വേഷത്തിലെത്തി നടത്തിയത് ആസൂത്രിത കൊലപാതകം

International
  •  6 hours ago
No Image

കുവൈത്തിൽ കടൽക്കാക്കകളെ വേട്ടയാടിയ സംഘം പിടിയിൽ; 17 കടൽക്കാക്കകളെ മോചിപ്പിച്ചു

Kuwait
  •  6 hours ago
No Image

ഡെലിവറി ബോയ്ക്ക് വീട്ടമ്മയോട് പ്രേമം; പ്രണയാഭ്യർത്ഥന നിരസിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; മണക്കാട് സ്വദേശി പിടിയിൽ

crime
  •  6 hours ago
No Image

ഗാർഹിക തൊഴിലാളി നിയമലംഘനം; അജ്മാനിലെ ഏജൻസിയുടെ ലൈസൻസ് റദ്ദാക്കി

uae
  •  6 hours ago
No Image

കോഴിക്കോട് എട്ട് മാസം ഗർഭിണിയായ യുവതിക്ക് നേരെ പങ്കാളിയുടെ ക്രൂരത; ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ചു

Kerala
  •  6 hours ago
No Image

ഫറോക്കിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു; യുവതി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ, പ്രതി കസ്റ്റഡിയിൽ

Kerala
  •  6 hours ago
No Image

വിനോദ പരിപാടികളുടെ പേരിൽ വ്യാജ ടിക്കറ്റ് തട്ടിപ്പ്; ജാഗ്രതാനിർദ്ദേശവുമായി ദുബൈ പോലീസ്

uae
  •  6 hours ago
No Image

മകളെ വിവാഹം കഴിച്ചു നൽകിയില്ല; അമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവ്

crime
  •  7 hours ago
No Image

ഡിവോഴ്സ് നോട്ടീസ് അയച്ചതിൽ വൈരാഗ്യം; ബാങ്ക് അസിസ്റ്റന്റ് മാനേജരായ യുവതിയെ ഭർത്താവ് വെടിവെച്ചു കൊന്നു

crime
  •  7 hours ago