തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍ഥിയായി ശബരിനാഥന്‍, മത്സരിക്കാന്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. മുന്‍ എം.എല്‍.എ കെ.എസ് ശബരീനാഥനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. ശബരിനാഥനാണ് കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. മേരി പുഷ്പം ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയാവും. തിരുവനന്തപുരം കോര്‍പറേഷനില്‍ കേവലഭൂരിപക്ഷമില്ലെങ്കിലും മത്സരിക്കാതെ മാറി നില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കവടിയാര്‍ വാര്‍ഡില്‍ നിന്നാണ് ശബരിനാഥന്‍ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കുന്നുകുഴി വാര്‍ഡില്‍ നിന്നുമാണ് മേരി പുഷ്പം ജയിച്ചത്.
അതേസമയം, മേയര്‍ സ്ഥാനത്തേക്കും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും മത്സരിക്കുമെന്ന് എല്‍.ഡി.എഫും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആര്‍.പി ശിവജി ആയിരിക്കും സി.പി.എം സ്ഥാനാര്‍ഥി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി എസ് പി ദീപക്കിനേയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി മുന്‍ മേയര്‍ ശ്രീകുമാറിനെയും സി.പി.എം ജില്ലാ കമ്മിറ്റി തെരഞ്ഞെടുത്തിട്ടുണ്ട്.
എന്നാല്‍, ബി.ജെ.പി ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. വി.വി രാജേഷ്, ആര്‍ ശ്രീലേഖ, കരമന അജിത്ത്, നന്ദ ഭാര്‍ഗവ്, വി ഗിരി എന്നിവരാണ് പരിഗണനയിലുള്ളത്.
The Congress party has decided to contest the Thiruvananthapuram Corporation mayoral election, naming former MLA K.S. Sabarinathan as its mayor candidate. Sabarinathan has also been elected as the Congress Parliamentary Party leader. Mary Pushpam will be the party’s candidate for the Deputy Mayor post.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."