HOME
DETAILS

കടുത്ത അതൃപ്തിയില്‍ ദീപ്തി മേരി വര്‍ഗീസ്, പിന്തുണച്ചത് നാല് പേര്‍ മാത്രം; അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

  
December 24, 2025 | 6:41 AM

deepthi-mary-varghese-dissatisfied-kochi-mayor-selection-congress

കൊച്ചി: ഏറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കൊച്ചി മേയര്‍ സ്ഥാനത്തേക്ക് വി.കെ മിനിമോളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ ദീപ്തി മേരി വര്‍ഗീസിന്റെ പേരാണ് മേയര്‍ സ്ഥാനത്തേക്ക് നേരത്തെ പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍, ലത്തീന്‍ രൂപതയുടെ ഇടപെടലില്‍ വി.കെ മിനിമോള്‍ക്ക് നറുക്കുവീഴുകയായിരുന്നു.

മേയര്‍ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതില്‍ കെ.പി.സി.സി മാനദണ്ഡം പാലിച്ചില്ലെന്ന് ദീപ്തി മേരി വര്‍ഗീസ് ആരോപിച്ചു. തീരുമാനത്തിനെതിരെ ദീപ്തി മേരി വര്‍ഗീസ് കെ.പി.സി.സി അധ്യക്ഷന് പരാതി നല്‍കി. കെ.പി.സി.സിയുടെ നിരീക്ഷകന്‍ എത്തി കൗണ്‍സിലര്‍മാരെ കേള്‍ക്കണം എന്നാണ് സര്‍ക്കുലറില്‍ ഉള്ളത്. അതില്‍ കൂടുതല്‍ പേര് അനുകൂലിക്കുന്ന ആളെ മേയര്‍ ആക്കണം എന്നാണ് വ്യവസ്ഥ. ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എന്‍. വേണുഗോപാലുമാണ് കൗണ്‍സിലര്‍മാരെ കേട്ടത്. അവര്‍ പുറത്ത് പറഞ്ഞ കണക്ക് അവിശ്വസനീയമാണെന്നും ദീപ്തി മേരി വര്‍ഗീസ് പറയുന്നു. എന്നാല്‍ പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുമെന്നും മേയര്‍ സ്ഥാനത്തിനായി വ്യക്തിപരമായി താല്‍പര്യമില്ലാതെ മത്സരിച്ചെന്നും ദീപ്തി മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, ദീപ്തിക്ക് മെട്രോപൊളിറ്റന്‍ ആസൂത്രണ സമിതി അധ്യക്ഷ പദവി നല്‍കിയേക്കും. 

പ്രശ്‌നം പരിഹരിക്കാന്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ ദീപ്തിക്ക് സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്തതായി അറിയുന്നു. ഡെപൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതായി കുറ്റപ്പെടുത്തി മുസ് ലിം ലീഗ് രംഗത്തുവന്നിട്ടുണ്ട്. മുന്നണിയിലോ ഉഭയകക്ഷിതലത്തിലോ ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെന്ന് കാണിച്ച് യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന് ലീഗ് പരാതി നല്‍കി.

അതേസമയം, മേയറെ നിശ്ചയിക്കാന്‍  ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്റെ പാര്‍ട്ടി യോഗത്തില്‍ വി.കെ മിനി മോള്‍ക്കും ഷൈനി മാത്യുവിനുമാണ് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത്. വി.കെ മിനി മോള്‍ക്ക് 17 പേര്‍ പിന്തുണ നല്‍കിയപ്പോള്‍ ഷൈനി മാത്യുവിനെ  19 പേരും പിന്തുണച്ചു. ദീപ്തിക്ക് വെറും നാല് പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. മേയറാകുന്ന മിനി മോളും ഷൈനിയും ഐ ഗ്രൂപ്പ് പ്രതിനിധികളാണ്. ഡെപ്യൂട്ടി മേയറാകുന്ന ദീപക് ജോയി എ ഗ്രൂപ്പുകാരനും രണ്ടാമൂഴം ലഭിക്കുന്ന കൃഷ്ണകുമാര്‍ ഐ ഗ്രൂപ്പ് പ്രതിനിധിയുമാണ്.

എല്ലാത്തരം പരിഗണനകള്‍ക്കും ശേഷമാണ് മേയറെ തീരുമാനിച്ചതെന്നും ദീപ്തി മേരി വര്‍ഗീസിന്റെ പരാതിയെ കുറിച്ച് അറിയില്ലെന്നുമായിരുന്നു ഡി.സി.സി പ്രസിഡന്റ്  മുഹമ്മദ് ഷിയാസ് പ്രതികരിച്ചത്. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് നിയുക്ത മേയര്‍ മിനിമോളും പ്രതികരിച്ചു.

 

Congress leader and KPCC General Secretary Deepthi Mary Varghese has expressed strong dissatisfaction over the party’s decision to field V.K. Mini Mol as the Kochi Mayor candidate, stating that the KPCC did not follow its prescribed selection criteria. Deepthi, whose name was earlier considered for the post, has submitted a complaint to the KPCC president challenging the process.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അട്ടപ്പാടിയില്‍ ഔഷധ വേര് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവിന് ക്രൂരമര്‍ദ്ദനം

Kerala
  •  3 hours ago
No Image

യു.എസിന്റെ ഇന്ത്യാ വിരുദ്ധ H-1B വിസ നയം: വിസ പുതുക്കി യു.എസിലേക്ക് മടങ്ങാൻ കഴിയാതെ ആയിരക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാർ

International
  •  3 hours ago
No Image

ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയായ ബി.ജെ.പി നേതാവിന് ജാമ്യം നല്‍കിയതിനെതിരെ പ്രതിഷേധിച്ച അതിജീവിതക്ക് നേരെ പൊലിസ് അതിക്രമം, റോഡില്‍ വലിച്ചിഴച്ചു

National
  •  4 hours ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം; മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

Kerala
  •  4 hours ago
No Image

വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ചു, ഡ്രൈവര്‍ മദ്യലഹരിയില്‍, കസ്റ്റഡിയിലെടുത്തു

Kerala
  •  4 hours ago
No Image

'മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ വിവരിക്കുക' സെമസ്റ്റര്‍ പരീക്ഷയില്‍ ഈ ചോദ്യം ഉള്‍പെടുത്തിയ ജാമിഅ പ്രൊഫസര്‍ വിരേന്ദ്ര ബാലാജിക്ക് സസ്‌പെന്‍ഷന്‍

National
  •  4 hours ago
No Image

കൊടുവള്ളി സ്വദേശിയായ പ്രവാസി ബഹ്‌റൈനില്‍ അന്തരിച്ചു

bahrain
  •  5 hours ago
No Image

യുഎഇയില്‍ വാഹന അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

obituary
  •  5 hours ago
No Image

ട്രെയിന്‍ യാത്രക്കിടെ പി.കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി; സ്വര്‍ണവും ഫോണും 40,000 രൂപയും നഷ്ടപ്പെട്ടു

Kerala
  •  5 hours ago
No Image

ദുബൈ മെട്രോ ടണല്‍ പരിശോധനക്ക് ഡ്രോണുകള്‍; പരിശോധനാ സമയം 60 ശതമാനം കുറഞ്ഞു

uae
  •  5 hours ago