വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് മുടക്കിയവര്‍ക്കെതിരെ നടപടിയുമായി വീണ്ടും ട്രംപ് ഭരണകൂടം
വാഷിങ്ടണ്‍: യുഎസില്‍ വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് തിരിച്ചടി. വായ്പ തിരിച്ചടച്ച് തീര്‍ക്കാത്തവര്‍ക്കെതിരെ നടപടിയുമായി വീണ്ടും രംഗത്തെത്തുകയാണ് ട്രംപ് ഭരണകൂടം. കൊവിഡിനു ശേഷം ഇതാദ്യമായാണ് ഫെഡറല്‍ ഗവണ്‍മെന്റ് ഇത്തരത്തില്‍ നടപടിയുമായി മുന്നോട്ട് വരുന്നത്.
ജനുവരി 7 മുതല്‍ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് നോട്ടിസ് അയച്ചു തുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ആദ്യ റൗണ്ടില്‍ ഉള്‍പെടുന്നവരെ എങ്ങനെ തെരഞ്ഞെടുത്തു, എത്ര പേരെ ഇത് ബാധിച്ചേക്കാം, ആ തീരുമാനങ്ങള്‍ക്ക് പിന്നിലെ യുക്തി തുടങ്ങിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കിയില്ല.
അതേസമയം ''വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വായ്പ തിരിച്ചടയ്ക്കാന്‍ മതിയായ അറിയിപ്പും അവസരവും നല്‍കിയതിനുശേഷം മാത്രമേ പിരിവുകള്‍ നടത്തുകയുള്ളൂ'' എന്ന് അവര്‍ വ്യക്തമാക്കി.
ആറ് അമേരിക്കന്‍ മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് വിദ്യാര്‍ത്ഥി വായ്പ കടമുണ്ടെന്നാണ് കണക്ക്. ഇത് ഏകദേശം 1.6 ട്രില്യണ്‍ ഡോളര്‍ ആണ്. വിദ്യാഭ്യാസ വകുപ്പിന്റെ ഏപ്രില്‍ മാസത്തെ കണക്കനുസരിച്ച്, 5 ദശലക്ഷത്തിലധികം വായ്പക്കാര്‍ കുറഞ്ഞത് ഒരു വര്‍ഷമായി തിരിച്ചടവ് നടത്തിയിട്ടില്ല. ഏകദേശം 50 ലക്ഷം പേരാണ് വായ്പ തിരിച്ചടക്കാനുള്ളത്.
വിദ്യാഭ്യാസ വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്കെതിരെ നടപടി എടുക്കുന്നത് 2020 മാര്‍ച്ച് മുതല്‍ ട്രംപ് ഭരണകൂടം നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ബൈഡന്‍ ഭരണകൂടത്തിനു കീഴില്‍ വീണ്ടും നടപടി പുനരാരംഭിച്ചു. അതേസമയം, തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും നില നില്‍ക്കുന്നതിനിടയില്‍ വിദ്യാഭ്യാസ വായ്പ തിരിച്ചു പിടിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് 4.6 ശതമാനമായി വര്‍ദ്ധിച്ചിരിക്കുകയാണ്. 2021 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് യു.എസ് തൊഴില്‍ വകുപ്പിന്റെ ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നു.
''അവരുടെ ബില്ലുകള്‍ അടക്കണോ അതോ ഒരു നേരെ ആഹാരം കഴിക്കണോ എന്നിവയില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍ കുടുംബങ്ങള്‍ നിര്‍ബന്ധിതരാകുന്നു. ' മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കീഴിലുള്ള വിദ്യാഭ്യാസ വകുപ്പിലെ മുന്‍ ഡെപ്യൂട്ടി അണ്ടര്‍സെക്രട്ടറി ജൂലി മാര്‍ഗറ്റ മോര്‍ഗന്‍ പറഞ്ഞു.
അമേരിക്കക്കാര്‍ക്ക് വിദ്യാര്‍ത്ഥി വായ്പകള്‍ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുന്ന വിലക്കയറ്റ പ്രതിസന്ധി പരിഹരിക്കുന്നതിനുപകരം, പ്രസിഡന്റ് കുടുംബങ്ങളെ കൂടുതല്‍ ശിക്ഷിക്കുകയും അടിസ്ഥാനകാര്യങ്ങള്‍ പോലും ഉപേക്ഷിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു' മോര്‍ഗന്‍ കുറ്റപ്പെടുത്തി.
ormer us president donald trump takes fresh action against those who have defaulted on education loan repayments, sparking debate over student debt policy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."