അട്ടപ്പാടിയില്‍ ഔഷധ വേര് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവിന് ക്രൂരമര്‍ദ്ദനം
പാലക്കാട്: അട്ടപ്പാടി പാലൂരില്‍ മോഷണമാരോപിച്ച് ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പാലൂര്‍ സ്വദേശി മണികണ്ഠനാണ് മര്‍ദ്ദനമേറ്റത്. തലയോട്ടി പൊട്ടി ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ് യുവാവ്.
ഡിസംബര്‍ ഏഴിനാണ് സംഭവം നടന്നത്. ആദിവാസികളില്‍ നിന്ന് കാട്ടിലെ വേരുകള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന രാമരാജാണ് യുവാവിനെ മര്‍ദിച്ചതെന്നാണ് പരാതി. കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആദിവാസി വാദ്യോപകരണം വായിക്കാന്‍ മണികണ്ഠന്‍ പോയിരുന്നു. എട്ടാം തിയ്യതി ഉച്ചകഴിഞ്ഞ് തളര്‍ന്ന് വീഴുകയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മണികണ്ഠനെ പരിശോധിച്ച ഡോക്ടര്‍മാരാണ് കോഴിക്കോട് പൊലിസില്‍ വിവരമറിയിച്ചു. പിന്നാലെയാണ് മര്‍ദന വിവരം പുറത്തറിയുന്നത്.
അട്ടപ്പാടിയിലെ പുതൂര്‍ പൊലിസ് കോഴിക്കോട് എത്തി വിവരങ്ങള്‍ ശേഖരിച്ചെങ്കിലും നടപടിയെടുത്തിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.മര്‍ദിച്ച പാലൂര്‍ സ്വദേശി രാജരാജിനെതിരെ പുതൂര്‍ പൊലിസ് കേസ് എടുത്തെങ്കിലും നിസാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത്.
A tribal youth was brutally assaulted in Attappadi, Palakkad district, following allegations of stealing medicinal roots from the forest. The victim, Manikandan, a native of Paloor, suffered serious head injuries including a fractured skull and is currently undergoing treatment after surgery.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."