പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം
കൊച്ചി: ജില്ലയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്ലസ് വണ്‍ മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെ അംഗീകൃത പോസ്റ്റ് മെട്രിക് കോഴ്‌സുകളില്‍ 2016-17 വര്‍ഷം പഠിക്കുന്നവരും ഇഗ്രാന്റ്‌സ് മുഖേന വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തവരുമായ പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും സ്ഥാപനം മുഖേന അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകരുടെ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കൂടരുത്.
വിദ്യാര്‍ഥിയുടെ ഒപ്പോടു കൂടിയ ഫോട്ടോ പതിപ്പിച്ച നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, യോഗ്യത പരീക്ഷകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, സ്ഥാപനത്തിന്റെയും കോഴ്‌സിന്റെയും അംഗീകാരം സംബന്ധിച്ച രേഖകള്‍, സര്‍ക്കാര്‍ അംഗീകരിച്ചു നല്‍കിയിട്ടുള്ള ഫീസ് സംബന്ധിച്ച രേഖകള്‍ സഹിതം സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി എറണാകുളം ജില്ല പട്ടികജാതി വികസന ഓഫിസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകര്‍ ഇതേ ആവശ്യത്തിലേക്ക് മറ്റാനുകൂല്യങ്ങളൊന്നും കൈപ്പറ്റാത്തവരായിരിക്കണം.
വിശദവിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലും എറണാകുളം ജില്ല പട്ടികജാതി വികസന ഓഫീസിലും ംംം.രെററ. സലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."