അടിതെറ്റി ഹിറ്റ്മാൻ, ആദ്യ പന്തിൽ വീണു; നിശബ്ദമായി സ്റ്റേഡിയം,നിരാശയോടെ ആരാധകർ
ജയ്പൂർ:ഡിസംബർ 26 വെള്ളിയാഴ്ച ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ രോഹിത്തിന്റെ ബാറ്റിംഗ് കാണാൻ പതിനായിരക്കണക്കിന് ആരാധകരാണ് ഒഴുകിയെത്തിയത്. എന്നാൽ ഉത്തരാഖണ്ഡ് പേസർ ദേവേന്ദ്ര സിംഗ് ബോറ എറിഞ്ഞ ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ തന്നെ തന്റെ ട്രേഡ്മാർക്ക് ഷോട്ടായ 'പുൾ ഷോട്ടിന്' മുതിർന്ന രോഹിത്, ഡീപ് ഫൈൻ ലെഗിൽ ജഗമോഹൻ നാഗർകോട്ടിക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. താരം പുറത്തായതോടെ സ്റ്റേഡിയം ഒന്നടങ്കം നിശബ്ദമായി.
Rohit Sharma's wicket at SMS stadium, Jaipur against Uttrakhand.
— Rohit Sharma Fan (@hitmanfanfollow) December 26, 2025
- First ball playing pull shot, catch was fumbled but at the end taken. 🙂 pic.twitter.com/yDIa4qGPmN
റെക്കോർഡുകൾ കുറിച്ച തിരിച്ചുവരവ്
ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള രോഹിത്തിന്റെ മടങ്ങിവരവ് ചരിത്രനേട്ടങ്ങളോടെയായിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ സിക്കിമിനെതിരെ 94 പന്തിൽ 155 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്.
വേഗതയേറിയ സെഞ്ച്വറി:
തന്റെ ലിസ്റ്റ് എ കരിയറിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി (62 പന്തിൽ) ഈ മത്സരത്തിൽ രോഹിത് സ്വന്തമാക്കി.
വാർണറുടെ റെക്കോർഡിനൊപ്പം:
ലിസ്റ്റ് എ ക്രിക്കറ്റിൽ ഒമ്പതാം തവണയാണ് രോഹിത് 150 റൺസിന് മുകളിൽ സ്കോർ ചെയ്യുന്നത്. ഇതോടെ ഏറ്റവും കൂടുതൽ തവണ ഈ നേട്ടം കൈവരിക്കുന്ന താരമെന്ന ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറുടെ ലോക റെക്കോർഡിനൊപ്പം രോഹിത് എത്തി.
മുംബൈയ്ക്ക് തുടർച്ചയായ രണ്ടാം വിജയം
രോഹിത് പുറത്തായെങ്കിലും ഉത്തരാഖണ്ഡിനെതിരെ 51 റൺസിന്റെ വിജയം സ്വന്തമാക്കാൻ മുംബൈയ്ക്ക് സാധിച്ചു. ഹാർദിക് തമോരെയുടെ (93*) ബാറ്റിംഗ് മികവിൽ 331 റൺസ് എന്ന കൂറ്റൻ സ്കോർ മുംബൈ പടുത്തുയർത്തി. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഉത്തരാഖണ്ഡിനെ 280 റൺസിൽ മുംബൈ ബൗളർമാർ തളച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."