മനാമ-ദിയാര്‍ അല്‍ മുഹാറഖ് യാത്ര ഇനി വേഗത്തില്‍; പുതിയ പാലം ഒരുങ്ങുന്നു
മനാമ: മനാമയും ദിയാര്‍ അല്‍ മുഹാറഖും തമ്മിലുളള യാത്ര ഇനി കൂടുതല്‍ വേഗത്തിലും സൗകര്യപ്രദമായും മാറുന്നു. ഈ രണ്ട് പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ പാലം ഉടന്‍ ഗതാഗതത്തിനായി തുറക്കാനൊരുങ്ങുകയാണ്.പദ്ധതി പൂര്‍ത്തിയാകുന്നതോടെ തിരക്കേറിയ സമയങ്ങളില്‍ പോലും യാത്രാസമയം ഏകദേശം 20 മിനിറ്റ് വരെ കുറയുമെന്നാണ് ബഹ്‌റൈന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
ഷെയ്ഖ് ഈസ ബിന്‍ സല്‍മാന്‍ പാലത്തെ റോഡ് 105-ലേക്ക് ബന്ധിപ്പിക്കുന്നതാണ് പുതിയ ലിങ്ക് ബ്രിഡ്ജ്.നിലവില്‍ മനാമയില്‍ നിന്ന് ദിയാര്‍ അല്‍ മുഹാറഖിലേക്കുളള യാത്ര തിരക്കായതിനാല്‍ ഏറെ സമയം എടുത്തിരുന്നു.പുതിയ പാലം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഈ ബുദ്ധിമുട്ടിന്‍ വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ബുസൈതിന്‍,സയാഹ്, ദെയര്‍, സമാഹീജ് തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്കും ഈ പദ്ധതി വലിയ ആശ്വാസമാകും. നിലവിലുള്ള പ്രധാന പാലങ്ങളിലെ തിരക്ക് കുറയുകയും ഗതാഗതം കൂടുതല്‍ ക്രമീകരിക്കപ്പെടുകയും ചെയ്യും. വര്‍ഷങ്ങളായി പ്രദേശവാസികളും ഡ്രൈവര്‍മാരും ആവശ്യപ്പെട്ടിരുന്ന പദ്ധതികളിലൊന്നാണിത്.
പുതിയ പാലത്തിന് മൂന്ന് ലെയിനുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ദിശയിലേക്കും സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്ന രീതിയിലാണ് രൂപകല്‍പ്പന. റോഡ് ശൃംഖല വികസനത്തിന്റെ ഭാഗമായി മുനിസിപ്പല്‍ കാര്യങ്ങള്‍, ഗതാഗത വിഭാഗം, വൈദ്യുതി-ജല അതോറിറ്റി എന്നിവയുടെ ഏകോപനത്തോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
വര്‍ഷാവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ പാലം തുറക്കാനാണ് നിലവിലെ തീരുമാനം. തുടര്‍ന്ന് ഗതാഗത സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പൊതുജനങ്ങള്‍ക്ക് പൂര്‍ണമായി തുറന്നുകൊടുക്കും. ബഹ്‌റൈന്റെ നഗരവികസന പദ്ധതികളിലെ ഒരു പ്രധാനഘട്ടമായി ഈ പാലം മാറുമെന്ന് അധികൃതര്‍ പറയുന്നു.
ദിനംപ്രതി യാത്ര ചെയ്യുന്നവരുടെ സമയം ലാഭിക്കാനും നഗരജീവിതം കൂടുതല്‍ സുഗമമാക്കാനും സഹായിക്കുന്ന ഈ പദ്ധതി, മനാമ-ദിയാര്‍ അല്‍ മുഹാറഖ് മേഖലയിലെ ഗതാഗതരംഗത്ത് വ്യക്തമായ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് പൊതുജനം.
A new bridge connecting manama and diyar al muharraq is set to open soon, reducing travel time by up to 20 minutes and easing traffic congestion across key areas in Bahrain
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."