HOME
DETAILS

തിരുവനന്തപുരത്ത് ചരിത്രം പിറന്നു; ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കിയത് ലോക റെക്കോർഡ്

  
December 27, 2025 | 7:44 AM

Indian captain Harmanpreet Kaur achieved a historic feat

തിരുവനന്തപുരം: ശ്രീലങ്കൻ വനിതകൾക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 13.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 

ഷെഫാലി വർമയുടെ വെടിക്കെട്ട് ബാറ്റിംഗും രേണുക സിംഗിന്റെ തീപ്പൊരി ബൗളിംഗുമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്.  42 പന്തിൽ പുറത്താവാതെ 79 റൺസ് അടിച്ചുകൂട്ടിയ ഷെഫാലി വർമയാണ് വിജയശില്പി. മൂന്ന് സിക്സറുകളും 11 ഫോറുകളും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്സ്. സ്മൃതി മന്ദാന (1), ജമീമ റോഡ്രിഗസ് (9) എന്നിവരെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ (21*) കൂട്ടുപിടിച്ച് ഷെഫാലി ഇന്ത്യയെ വിജയതീരത്തെത്തിച്ചു.

ഈ വിജയത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഒരു ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്. ഇന്റർനാഷണൽ ടി-20യിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിക്കുന്ന  ക്യാപ്റ്റനായി മാറാനാണ് ഹർമൻപ്രീതിനു സാധിച്ചത്. ഇന്ത്യയെ 77 മത്സരങ്ങളിൽ വിജയിപ്പിച്ചുകൊണ്ടാണ് ഹർമൻപ്രീത് ഈ റെക്കോർഡ് കൈവരിച്ചത്. 76 മത്സരങ്ങൾ വിജയിച്ച ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാനിങ്ങിനെ മറികടന്നാണ് ഇന്ത്യൻ ക്യാപ്റ്റന്റെ കുതിപ്പ്.  

അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കി. നാല് വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗും മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശർമ്മയുമാണ് ലങ്കൻ നിരയെ തകർത്തത്. 27 റൺസ് നേടിയ ഇമേഷ ദുലനിയാണ് ലങ്കയുടെ ടോപ് സ്കോറർ. ഹസിനി പെരേര (25), കൗഷിനി നുത്യാഗന (19*) എന്നിവർ പൊരുതിയെങ്കിലും നിശ്ചിത ഓവറിൽ വലിയ സ്കോർ പടുത്തുയർത്താൻ ലങ്കയ്ക്കായില്ല. ക്യാപ്റ്റൻ ചമാരി അത്തപ്പത്തു (0) നിരാശപ്പെടുത്തി.

India registered a convincing eight-wicket win over Sri Lanka Women in the third T20I. With this victory, Indian captain Harmanpreet Kaur achieved a historic feat. Harmanpreet became the captain with the most number of wins in T20 Internationals. Harmanpreet achieved this record by leading India to 77 wins.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; പലയിടത്തും നാടകീയ നീക്കങ്ങള്‍

Kerala
  •  3 hours ago
No Image

ഫുട്ബോളിലെ ആ 'രാക്ഷസന്റെ' പിതാവ് മെസ്സിയാണ്; നെയ്മർക്കൊപ്പം കളിക്കാൻ മോഹിച്ച കഥയുമായി ഗാർഡിയോള

Football
  •  3 hours ago
No Image

അടിതെറ്റി ഹിറ്റ്മാൻ, ആദ്യ പന്തിൽ വീണു; നിശബ്ദമായി സ്റ്റേഡിയം,നിരാശയോടെ ആരാധകർ

Cricket
  •  4 hours ago
No Image

തൃശൂര്‍ മറ്റത്തൂരില്‍ നാടകീയ നീക്കം; എട്ട് കോണ്‍ഗ്രസ് മെമ്പർമാർ രാജിവച്ചു, പ്രസിഡന്റായി സ്വതന്ത്ര

Kerala
  •  4 hours ago
No Image

ഇന്ത്യയുടെ റെഡ് ബോൾ ക്രിക്കറ്റ് നിരാശകൾക്കിടയിലും മിന്നിത്തിളങ്ങിയ പ്രകടനങ്ങൾ: 2025-ൽ ഇന്ത്യൻ ആരാധകരെ ആവേശം കൊള്ളിച്ച 5 മാസ്മരിക ഇന്നിംഗ്‌സുകൾ!

Cricket
  •  5 hours ago
No Image

സുബ്രമണ്യന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലെന്ന് രമേശ് ചെന്നിത്തല: ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയെന്ന് കെ.സി വേണുഗോപാല്‍

Kerala
  •  5 hours ago
No Image

പഞ്ചായത്ത് പ്രസിഡന്റുമാരെ ഇന്നറിയാം; ആകെ 941 പഞ്ചായത്തുകള്‍, കളം പിടിക്കാന്‍ സ്വതന്ത്രരും 

Kerala
  •  5 hours ago
No Image

"ഇത് വരെ ഞാൻ ആരാണെന്ന് നിനക്ക് മനസ്സിലായിട്ടില്ല, ഇനി നിനക്ക് മനസ്സിലായിക്കോളും" അലിഗഡിലെ അധ്യാപകനെ വെടി വെച്ച കൊലയാളി സംഘത്തിന്റെ ആക്രോശം

crime
  •  5 hours ago
No Image

ടിവികെയിൽ പൊട്ടിത്തെറി; പദവി ലഭിക്കാത്തതിൽ മനംനൊന്ത് വനിതാ നേതാവും യുവജന നേതാവും ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  6 hours ago
No Image

'ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു'; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും കോണ്‍ഗ്രസുകാരിയായി തന്നെ തുടരുമെന്ന് ലാലി ജെയിംസ്

Kerala
  •  6 hours ago