HOME
DETAILS

സ്വന്തം ബസ്സില്‍ ഡ്രൈവിങ് സീറ്റില്‍ കല്യാണ ചെക്കന്‍; മലപ്പുറത്ത് ഹിറ്റായി കല്യാണം

  
December 27, 2025 | 9:26 AM

malappuram couple turns private bus into wedding vehicle

 

മലപ്പുറം: ഇന്നത്തെ കാലത്ത് കല്യാണങ്ങള്‍ പല തരത്തിലാണ്. എന്നാല്‍ ഷാക്കിറിന്റെയും ഹര്‍ഷിദയുടേയും കല്യാണം ഇന്ന് മലപ്പുറത്ത് മുഴുവന്‍ ചര്‍ച്ചയാവുകയാണ്. കാരണം എന്താണെന്നല്ലേ... മനോഹരമായി അലങ്കരിച്ച ഒരു സ്വകാര്യ ബസ്. ഈ ബസ് പതിവിന് വിപരീതമായി മനോഹരമായി വര്‍ണ്ണപ്പൂക്കളാല്‍ അലങ്കരിച്ചിരിക്കുന്നു. ഇതെന്ത് മറിമായമാണെന്നു  കണ്ടു നിന്ന യാത്രക്കാര്‍.

ആകാംക്ഷയോടെ നോക്കി നിന്നവരുടെ അടുത്ത് ബസ് എത്തിയപ്പോള്‍ കണ്ടതാകട്ടെ ഡ്രൈവിങ് സീറ്റില്‍ അണിഞ്ഞൊരുങ്ങി ഇരിക്കുന്ന മണവാളന്‍. ആശ്ചര്യം മാറും മുന്നേ തൊട്ടടുത്ത് മൈലാഞ്ചി ചോപ്പില്‍ മണവാട്ടിയും ഉണ്ട്. ക്രിസ്മസ് ദിനത്തില്‍ നടന്ന ഒരു അടിപൊളി കല്യാണമായിരുന്നു ഷാക്കിറിന്റെയും ഹര്‍ഷിദയുടേയും.

ഷാക്കിര്‍ വര്‍ഷങ്ങളായി കോട്ടക്കല്‍ മരവട്ടം വഴി കാടാമ്പുഴ സര്‍വ്വീസ് നടത്തുന്ന ഫന്റാസ്റ്റിക് ബസിലെ കണ്ടക്ടര്‍ കം ഡ്രൈവറാണ്. ഇതിനിടെയാണ് കല്യാണം ഒത്തുവന്നത്. മലപ്പുറം ഗവ. കോളജിലെ ഡിഗ്രി വിദ്യാര്‍ഥി ഫര്‍ഷിദയാണ് വധു. കോട്ടപ്പുറം ചേങ്ങോട്ടൂരാണ് ഇവരുടെ വീട്. ബസ് ജീവനക്കാരനായതിനാല്‍ ബസ് തന്നെ വിവാഹ വാഹനമാക്കണമെന്നതായിരുന്നു ഒരാഗ്രഹം.

കാര്യം പറഞ്ഞപ്പോള്‍ ഹര്‍ഷിദയ്ക്കും സമ്മതം. ഹര്‍ഷിദ ഡബിള്‍ ബെല്ലടിച്ചു. പിന്നെ മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതിയും കൂടെ ലഭിച്ചതോടെ ബസ് കല്യാണത്തിനായി ചമഞ്ഞൊരുങ്ങി. പത്തായക്കല്ലില്‍ നിന്നും ചേങ്ങോട്ടൂരിലേക്ക് ബന്ധുക്കളുമായിട്ടായിരുന്നു യാത്ര. തിരിച്ചുള്ള യാത്രയില്‍ സഖിയായ ഹര്‍ഷിദയും. വിവാഹയാത്ര വ്യത്യസ്തമാക്കിയ ഇരുവര്‍ക്കും ആശംസകളുടെ പ്രവാഹമാണ്. പത്തായക്കല്ല് പുത്തന്‍പീടിയന്‍ അഹമ്മദിന്റെയും നഫീസയുടേയും മകനാണ് ഷാക്കിര്‍. ഹര്‍ഷിദ ചേങ്ങോട്ടൂരിലെ കുന്നത്ത് ഹമീദിന്റെയും റഷീദയുടേയും മകളുമാണ്.

 

A wedding in Malappuram has gone viral after groom Shakir, a bus driver-conductor, and bride Harshida chose a beautifully decorated private bus as their wedding vehicle. With official permission, the couple traveled with relatives on the bus on Christmas Day, surprising onlookers as the groom drove and the bride sat beside him, making their unique celebration a widely discussed and heartwarming story.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവങ്ങളുടെ വയറ്റത്ത് അടിച്ച നടപടി; രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ 

Kerala
  •  3 hours ago
No Image

ചെന്നൈയിൽ പുതിയ റോളിൽ തിളങ്ങാൻ സഞ്ജു; വമ്പൻ നീക്കത്തിനൊരുങ്ങി സിഎസ്കെ

Cricket
  •  3 hours ago
No Image

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകള്‍ക്ക് അധ്യക്ഷന്മാരായി; ഏഴിടത്ത് യുഡിഎഫ്,ഏഴിടത്ത് എല്‍ഡിഎഫ്

Kerala
  •  3 hours ago
No Image

തിരുവനന്തപുരത്ത് ചരിത്രം പിറന്നു; ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കിയത് ലോക റെക്കോർഡ്

Cricket
  •  4 hours ago
No Image

സംസ്ഥാനത്ത് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; പലയിടത്തും നാടകീയ നീക്കങ്ങള്‍

Kerala
  •  4 hours ago
No Image

ഫുട്ബോളിലെ ആ 'രാക്ഷസന്റെ' പിതാവ് മെസ്സിയാണ്; നെയ്മർക്കൊപ്പം കളിക്കാൻ മോഹിച്ച കഥയുമായി ഗാർഡിയോള

Football
  •  5 hours ago
No Image

അടിതെറ്റി ഹിറ്റ്മാൻ, ആദ്യ പന്തിൽ വീണു; നിശബ്ദമായി സ്റ്റേഡിയം,നിരാശയോടെ ആരാധകർ

Cricket
  •  5 hours ago
No Image

തൃശൂര്‍ മറ്റത്തൂരില്‍ നാടകീയ നീക്കം; എട്ട് കോണ്‍ഗ്രസ് മെമ്പർമാർ രാജിവച്ചു, പ്രസിഡന്റായി സ്വതന്ത്ര

Kerala
  •  5 hours ago
No Image

ഇന്ത്യയുടെ റെഡ് ബോൾ ക്രിക്കറ്റ് നിരാശകൾക്കിടയിലും മിന്നിത്തിളങ്ങിയ പ്രകടനങ്ങൾ: 2025-ൽ ഇന്ത്യൻ ആരാധകരെ ആവേശം കൊള്ളിച്ച 5 മാസ്മരിക ഇന്നിംഗ്‌സുകൾ!

Cricket
  •  6 hours ago
No Image

സുബ്രമണ്യന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലെന്ന് രമേശ് ചെന്നിത്തല: ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയെന്ന് കെ.സി വേണുഗോപാല്‍

Kerala
  •  6 hours ago