ടി-20യിലെ ആദ്യ 'ട്രിപ്പിൾ സെഞ്ച്വറി'; ചരിത്രം സൃഷ്ടിച്ച് ക്യാപ്റ്റൻ പൊള്ളാർഡ്
ടി-20 ക്രിക്കറ്റിൽ പുതിയ ചരിത്രം സൃഷ്ടിച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസം കീറോൺ പൊള്ളാർഡ്. കുട്ടി ക്രിക്കറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ 300 സിക്‌സറുകൾ നേടുന്ന ആദ്യ താരമായാണ് പൊള്ളാർഡ് മാറിയത്. ഇന്റർനാഷണൽ ടി-20 ലീഗിൽ എംഐ എമിറേറ്റ്സിന് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
ദുബായ് ക്യാപ്പിറ്റൽസിനെതിരെയുള്ള മത്സരത്തിൽ 31 പന്തിൽ പുറത്താവാതെ 44 റൺസ് നേടിയാണ് പൊള്ളാർഡ് തിളങ്ങിയത്. ഒരു ഫോറും അഞ്ച് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു പൊള്ളാർഡിന്റെ ഇന്നിങ്സ്. ഈ അഞ്ച് സിക്സുകൾക്ക് പിന്നാലെയാണ് താരം ക്യാപ്റ്റനെന്ന നിലയിൽ 300 സിക്സുകൾ പൂർത്തിയാക്കിയത്.
ഇതിനോടകം തന്നെ ക്യാപ്റ്റനായി 209 ടി-20 മത്സരങ്ങളിൽ നിന്നും 304 സിക്സുകളാണ് പൊള്ളാർഡ് നേടിയത്. 286 സിക്സുകളുമായി ഫാഫ് ഡുപ്ലെസിസ്, 281 സിക്സുകളുമായി എംഎസ് ധോണി, 273 സിക്സുകളോടെ രോഹിത് ശർമയുമാണ് പൊള്ളാർഡിന്റെ പുറകിലുള്ളത്. ടി-20യിൽ ഏറ്റവും കൂടുതൽ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളതും പൊള്ളാർഡ് തന്നെയാണ്. 980 സിക്സുകളാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. 1056 സിക്സുകളോടെ ക്രിസ് ഗെയ്ൽ ആണ് ഈ റെക്കോർഡിൽ ഒന്നാമതുള്ളത്.
അതേസമയം മത്സരത്തിൽ പൊള്ളാർഡിന്റെ കീഴിൽ എംഐ എമിറേറ്റ്സ് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദുബായ് ക്യാപ്പിറ്റൽസ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ എമിറേറ്റ്സ് 20 പന്തുകളും എട്ടു വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.
നിലവിൽ ഐഎൽ ടി-20 പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പൊള്ളാർഡും സംഘവും. പത്തു മത്സരങ്ങളിൽ നിന്നും ഏഴ് വിജയവും മൂന്നു തോൽവിയുമായി 14 പോയിന്റാണ് എംഐ എമിറേറ്റ്സിനുള്ളത്.
West Indies legend Kieron Pollard has created history in T20 cricket. Pollard became the first player to hit 300 sixes as a captain in junior cricket. The player achieved this feat after his brilliant performances for MI Emirates in the International T20 League.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."